Get Updates
Get notified of breaking news, exclusive insights, and must-see stories!

50 ശതമാനം പ്രവേശനം മെറിറ്റില്‍ നല്‍കണം

തിരുവനന്തപുരം: സ്വാശ്രയ കോളെജുകളില്‍ 50 ശതമാനം സീറ്റുകളില്‍ മെറിറ്റ് അടിസ്ഥാനത്തില്‍ പ്രവേശനം നടത്തണമെന്ന് കേരള സര്‍വകലാശാലയുടെ കീഴിലുള്ള സ്വാശ്രയ കോളെജ് ഉടമകളുടെ സംഘടന ആവശ്യപ്പെട്ടു.

സംഘടനയുടെ പ്രസിഡണ്ട് എന്‍ നാരായണന്‍ നായരാണ് ഇത് വ്യക്തമാക്കിയത്. രണ്ട് സ്വാശ്രയ കോളെജുകള്‍ ഒരു സര്‍ക്കാര്‍ കോളെജിന് സമമായിരിയ്ക്കുമെന്ന പൊതു ആശയം വ്യക്തമാക്കിക്കൊണ്ടാണ് സര്‍ക്കാര്‍ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അനുമതി നല്‍കിയത്.

50ശതമാനം സീറ്റുകളില്‍ പ്രവേശന പരീക്ഷയോ മാര്‍ക്കോ അടിസ്ഥാനമാക്കി പ്രവേശനം നല്‍കാമെന്ന് അന്ന് സ്വകാര്യ സ്ഥാപനങ്ങള്‍ സമ്മതിയ്ക്കുകയും ചെയ്തിരുന്നു. എല്ലാ വിഭാഗം ആളുകള്‍ക്കും മികച്ച വിദ്യാഭ്യാസം നല്‍കുക എന്ന പൊതു താല്പര്യം മുന്‍നിറുത്തി ഇത് സ്വകാര്യ മാനേജ്മെന്റുകള്‍ പാലിയ്ക്കണമെന്നും പ്രസിഡണ്ട് ആവശ്യപ്പെട്ടു. ചില മാനേജ്മെന്റുകള്‍ ഇപ്പോള്‍ കാണിയ്ക്കുന്ന കടും പിടിത്തം അവസാനിപ്പിയ്ക്കണം. സാമൂഹ്യ ബാദ്ധ്യതയില്ലാത്ത ചില മാനേജ്മെന്റുകളുടെ നിലപാടാണ് ഇപ്പോഴത്തെ പ്രശ്നത്തിന് കാരണമെന്നും നാരായണന്‍ നായര്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+