യു ഡി എഫ് യോഗം വെള്ളിയാഴ്ച
തിരുവനന്തപുരം: മാര്‍ച്ച് ഏഴ് വെള്ളിയാഴ്ച ചേരുന്ന യു ഡി എഫ് ഉന്നതാധികാര സമിതി യോഗത്തില്‍ മുത്തങ്ങ സംഭവത്തിന്റെ പ്രത്യാഘാതങ്ങളും മദ്യനയവും ചര്‍ച്ചാവിഷയമാവും.
മുത്തങ്ങ സംഭവത്തില്‍ നേരത്തെ തന്നെ ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിടാമായിരുന്നുവെന്ന് യു ഡി എഫിലെ ഒരു വിഭാഗം നേതാക്കള്‍ക്ക് അഭിപ്രായമുണ്ട്. പ്രതിപക്ഷത്തിന്റെ പ്രക്ഷോഭത്തെ നിര്‍വീര്യമാക്കാനായി ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിടണമെന്ന് അവര്‍ യോഗത്തില്‍ വാദിച്ചേക്കും.
അതേ സമയം മുത്തങ്ങ സംഭവത്തോട് അനുബന്ധിച്ച് സര്‍ക്കാര്‍ സ്വീകരിച്ച നിലപാടുകളെല്ലാം ശരിയാണെന്ന് വാദിക്കുന്നവരും മുന്നണിയില്‍ പ്രബലമാണ്. പ്രതിപക്ഷത്തിന്റെ ആവശ്യത്തിന് കീഴടങ്ങരുതെന്നാണ് അവരുടെ നിലപാട്.
മദ്യനയം വെള്ളിയാഴ്ചത്ത യോഗത്തില്‍ അംഗീകരിക്കേണ്ടതാണ്. ബാലകൃഷ്ണപിള്ളയുടെ മന്ത്രിസഭാ പ്രവേശനമാണ് യോഗത്തില്‍ ചര്‍ച്ച ചെയ്യാവുന്ന മറ്റൊരു വിഷയം. ഗ്രാഫൈറ്റ് കേസില്‍ സുപ്രീം കോടതി പിള്ളയെ കുറ്റവിമുക്തനാക്കിയ നിലയ്ക്ക് അദ്ദേഹം മന്ത്രിയാവുന്നതിനെതിരെ ആരുമെതിര്‍ക്കാനിടയില്ല.












Click it and Unblock the Notifications