കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിള്ള മന്ത്രിയാവുന്നത് യുഡിഎഫ് അംഗീകരിച്ചു

  • By Super
Google Oneindia Malayalam News

തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് (ബി) ചെയര്‍മാന്‍ ആര്‍. ബാലകൃഷ്ണപിള്ളയെ മന്ത്രിയാക്കുന്നതിന് ഐക്യമുന്നണി ഉന്നതാധികാര സമിതി അംഗീകാരം നല്‍കി.

ഗതാഗതമന്ത്രി കെ. ബി. ഗണേഷ് കുമാറിന്റെ രാജി സ്വീകരിക്കും. പിള്ളയെ മന്ത്രിയാക്കുന്നതിനോട് യോഗത്തില്‍ പങ്കെടുത്തവരില്‍ ആരും എതിര്‍പ്പ് പ്രകടിപ്പിച്ചില്ല.

മുത്തങ്ങ സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണ്ടെന്ന് യോഗം തീരുമാനിച്ചു. ഇക്കാര്യത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മിഷന്റെ അന്വേഷണത്തോട് സഹകരിച്ചാല്‍ മതിയെന്നാണ് തീരുമാനം.

യോഗത്തില്‍ ആദ്യം മുതലേ തന്നെ ഗണേശ് കുമാര്‍ പങ്കെടുത്തിരുന്നു. വൈകി ആര്‍ ബാലകൃഷ്ണപിള്ളയും യോഗത്തിനെത്തി. മുഖ്യമന്ത്രി എ. കെ. ആന്റണി കൈ കൊടുത്ത് പിള്ളയെ സ്വീകരിച്ചു.

കുറേക്കാലമായി ബാലകൃഷ്ണപിള്ള ഐക്യമുന്നണി ഏകോപന സമിതി യോഗത്തില്‍ പങ്കെടുക്കാറില്ലായിരുന്നു.

കള്ള് ഷാപ്പുകള്‍ക്ക് ലൈസന്‍സിംഗ് സമ്പ്രദായം തുടരും. ലൈന്‍സിംഗ് ഫീ കൂട്ടാന്‍ യോഗത്തില്‍ തീരുമാനിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X