Get Updates
Get notified of breaking news, exclusive insights, and must-see stories!

വിമാനത്തില്‍ ഉറങ്ങി; യുവതി തിരികെയെത്തി

കൊച്ചി: വിമാനയാത്രയ്ക്കിടെ ഉറങ്ങിപ്പോയ യുവതി ഇറങ്ങേണ്ടിടത്ത് ഇറങ്ങാതെ പുറപ്പെട്ടിടത്തുതന്നെ തിരിച്ചെത്തി.

കൊച്ചി വിമാനത്താവളത്തില്‍ നിന്ന് ദോഹയിലേക്ക് പുറപ്പെട്ട ചേര്‍ത്തല സ്വദേശി മുപ്പതുകാരിയായ പ്രസീലയാണ് വിമാനത്തില്‍ ഉറങ്ങിപ്പോയത്. ബഹ്റിനിലെത്തുന്നതിന് മുമ്പുതന്നെ പ്രസീല ഉറങ്ങിപ്പോയത്രെ. വിമാനം ബഹ്റിനിലെത്തിയതും ദോഹയിലെത്തിയതും പ്രസീല അറിഞ്ഞില്ല.

വിമാനത്തിലുറങ്ങിയ യുവതിയെ ഉണര്‍ത്താന്‍ വിമാന ജീവനക്കാരും ശ്രദ്ധിച്ചില്ല. വിമാനം ദോഹയില്‍ നിന്ന് തിരികെ പുറപ്പെടുമ്പോഴാണ് പ്രസീല ഉണര്‍ന്നത്. വിമാനം തിരികെ പോവുകയാണെന്ന് മനസിലാക്കിയ പ്രസീല കരച്ചിലായി. കൊച്ചി വിമാനത്താവളത്തില്‍ എത്തിയപ്പോഴും കരയുകയായിരുന്നു പ്രസീല.

ഖത്തറില്‍ എഞ്ചിനീയറായ ഭര്‍ത്താവിന്റെ അടുത്തേക്ക് മൂന്ന് മാസത്തെ സന്ദര്‍ശക വിസയില്‍ പോവുകയായിരുന്നു പ്രസീല.

പ്രസീലയെ വെള്ളിയാഴ്ചത്തെ വിമാനത്തില്‍ അയയ്ക്കാന്‍ ഏര്‍പ്പാടുകള്‍ ചെയ്തിട്ടുണ്ടെന്ന് വിമാനത്താവള അധികൃതര്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+