ഇറാഖ് ആക്രമിച്ചാല്‍ യു എസില്‍ തീവ്രവാദി ആക്രമണം
വാഷിംഗ്ടന്‍: ഇറാക്കിനെ ആക്രമിച്ചാല്‍ യു എസില്‍ ഭീകരാക്രമണമുണ്ടാവുമെന്ന് അറസ്റിലായ അല്‍ ക്വയ്ദ നേതാവ് ഖാലിദ് ഷേഖ് മുഹമ്മദ് പറയുന്നു.
ഇറാഖിനെ ആക്രമിയ്ക്കാനായി ഗള്‍ഫ് മേഖലയില്‍ യു എസ് സൈനിക സന്നാഹങ്ങള്‍ നടത്തുന്നതിനെ കുറിച്ച് സൂചിപ്പിച്ചുകൊണ്ടാണ് ഖാലിദ് ഇത് പറഞ്ഞത്. പാകിസ്താനില്‍ പിടിയിലായ ഖാലിദ് ചോദ്യം ചെയ്യലിനിടയ്ക്കാണ് ആക്രമണം നടക്കാവുന്ന യു എസിലെ ഒട്ടേറെ സ്ഥലങ്ങളുടെ പട്ടിക തന്നെ നിരത്തിയത്.
ഇറാഖ് യുദ്ധം തുടങ്ങിക്കോട്ടെ, ഗള്‍ഫിലെ യു എസ് സൈനികത്താവളങ്ങളില്‍ തന്നെ അവര്‍ ചത്ത് വീഴും. എനിയ്ക്ക് ഇതിനെക്കുറിച്ച് പ്രത്യേക അറിവൊന്നും ഇല്ല. പക്ഷേ എന്റെ ആറാം ഇന്ദ്രിയം ഇതാണ് പറയുന്നത്. - ഖാലിദ് ഇങ്ങനെ പറഞ്ഞതായാണ് പാകിസ്താന് ഉദ്വോഗസ്ഥന്മാര് പറയുന്നത്. അല്‍ ക്വയ്ദ സംഘത്തിലെ മൂന്നാമനായാണ് ഖാലിദിനെ കരുതുന്നത്. ഒസാമ ബിന്‍ ലാദന് കഴിഞ്ഞാല്‍ പ്രധാനി എയ്മന്‍ സവാഹിരിയാണ്. ഖാലിദ് അടുത്ത ആളാണ്.
യു എസിന്റെ പിണിയാളായി ഇരുന്നതുകൊണ്ട് നിങ്ങള്‍ക്കോ പാകിസ്താനോ ഒരു ഗുണവും ഉണ്ടാകാന്‍ പോകുന്നില്ല. ചോദ്യം ചെയ്ത പാകിസ്താന്‍കാരോട് ഖാലിദ് പറഞ്ഞു. എന്നെപ്പോലെ നൂറുകണക്കിന് ആളുകള്‍ ജീവന് വരെ വെടിയാന്‍ തയ്യാറായി ഉണ്ട്. അവര്‍ അമേരിക്കക്കാരനെ ഒരിയ്ക്കലും മനസമാധാനത്തോടെ ലോകത്തിന്റെ ഒരു കോണിലും ജീവിയ്ക്കാന്‍ അനുവദിയ്ക്കില്ല. ഖാലിദ് വ്യക്തമാക്കി.
-
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
മോദി ഭക്തയല്ല, നമ്മുടെ പ്രധാനമന്ത്രിയല്ലേ, സ്നേഹമാണ് എന്ന് പ്രിയങ്ക, വര്‍ക്കലയില്‍ മല്‍സരിക്കാന്‍ റോബിന് -
നരേന്ദ്ര മോദി ക്ഷണിച്ച പരിപാടിക്ക് ചെന്നപ്പോള്‍ ആധാര്‍ കാര്‍ഡ് ചോദിച്ചു; തര്‍ക്കം, അപമാനം എന്ന് മന്ത്രി രാജേഷ് -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
'മരുമകൻ അല്ലെടോ.. അത് കേരളത്തിന്റെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയാണ്'; മറുപടിയുമായി തോമസ് ഐസക് -
വ്യാഴം മാറുമ്പോൾ എട്ടിന്റെ പണി; ഈ രാശിക്കാർക്ക് ധന നഷ്ടം, കുടുംബ ജീവിതത്തിൽ താളപ്പിഴ, മാർച്ച് 11 മുതൽ -
'അഡ്രസ് പോലും വ്യാജം; ചെയ്തത് ക്രിമിനല്‍ കുറ്റം' ശ്രീനാദേവി കുഞ്ഞമ്മക്കെതിരേ ആരോപണങ്ങളുമായി ഷഹനാസ് -
മുഖ്യമന്ത്രിയെ ക്ഷണിച്ചിട്ടുണ്ട്, മരുമകനേയും ക്ഷണിക്കണോ? വിവാദത്തിൽ പ്രതികരിച്ച് രാജീവ് ചന്ദ്രശേഖർ












Click it and Unblock the Notifications