കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിന്‍ ലാദന്‍ പിടിയിലായെന്ന് അഭ്യൂഹം

  • By Staff
Google Oneindia Malayalam News

ക്വെത്ത: പാകിസ്ഥാനില്‍ അല്‍ ക്വെയ്ദയുടെ ഒരു ഉന്നത നേതാവ് പിടിയിലായെന്നും അത് ഒസാമ ബിന്‍ ലാദന്‍ ആണെന്നും പ്രചാരണം. ഒസാമ ബിന്‍ ലാദനോ അദ്ദേഹത്തിന്റെ മകനോ ആണ് പിടിയിലായതെന്ന ഊഹമാണ് പ്രചരിക്കുന്നത്.

പാകിസ്ഥാന്‍-അഫ്ഗാനിസ്ഥാന്‍ അതിര്‍ത്തിയില്‍ നിന്ന് അമേരിക്കയുടെയും പാകിസ്ഥാന്റെയും സുരക്ഷാ ഉദ്യോഗസ്ഥര്‍ കഴിഞ്ഞ ദിവസം ഒമ്പതു പേരെ വലയില്‍ കുടുക്കിയിരുന്നു. ഇക്കൂട്ടത്തിലെ ഒരാള്‍ ഒസാമ ബിന്‍ ലാദനാണെന്നാണ് പറയപ്പെടുന്നത്.

കഴിഞ്ഞയാഴ്ച പിടിയിലായ അല്‍ ക്വെയ്ദയുടെ ഉയര്‍ന്ന നേതാവ് ഷേഖ് ഖാലിദ് മുഹമ്മദില്‍ നിന്ന് വിലയേറിയ ഒട്ടേറെ വിവരങ്ങള്‍ ലഭിച്ചതായി സൂചനയുണ്ട്. ഇക്കൂട്ടത്തില്‍ ഒസാമ ബിന്‍ ലാദന്‍ രണ്ടുമാസത്തിനുള്ളില്‍ അയച്ച കത്തുകളും ഉള്‍പ്പെടുന്നതായി പറയുന്നു. കത്തിലെ കൈപ്പട ഒസാമ ബിന്‍ ലാദന്റേതാണെന്ന് സ്ഥിരീകരിച്ചതായും അറിയുന്നു.

റാവല്‍ പിണ്ടിയില്‍ പിടിയിലായ ഷേഖ് ഖാലിദ് മുഹമ്മദിനെ പാകിസ്ഥാന്‍ യുഎസിന് കൈമാറിക്കഴിഞ്ഞു. ബലൂചിസ്ഥാനിലെ അതിര്‍ത്തി മലനിരകളില്‍ കഴിഞ്ഞ മാസം താന്‍ ഒസാമ ബിന്‍ ലാദനുമായി കൂടിക്കാഴ്ച നടത്തിയതായി ഷേഖ് ഖാലിദ് മുഹമ്മദ് യുഎസ് അന്വേഷണ ഉദ്യോഗസ്ഥരോട് സമ്മതിച്ചതായും സൂചനയുണ്ട്.

അതേ സമയം ഒസാമ ബിന്‍ ലാദന്‍ പിടിയിലായെന്ന വാര്‍ത്ത പാകിസ്ഥാന്‍ ഇന്‍ഫര്‍മേഷന്‍ മന്ത്രി ഷേഖ് റഷീദ് അഹമ്മദ് നിഷേധിച്ചു. പാകിസ്ഥാന്‍ പ്രസിഡന്റിന്റെ വക്താവ് റഷീദ് ഖുറൈഷിയും ഈ വാര്‍ത്ത നിഷേധിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X