ഇന്ത്യന്‍ എയര്‍ലൈന്‍സ് യാത്രാക്കൂലി കൂട്ടും
ദില്ലി: യാത്രാക്കൂലി 10 ശതമാനം വര്‍ധിപ്പിക്കാന്‍ ഇന്ത്യന്‍ എയര്‍ലൈന്‍സ് ആലോചിക്കുന്നു. ഇക്കോണമി, ബിസിനസ്, അപെക്സ് തുടങ്ങി എല്ലാ ക്ലാസുകളിലെയും യാത്രാക്കൂലിയില്‍ 10 ശതമാനം വര്‍ധന വരുത്താനാണ് തീരുമാനമെന്നറിയുന്നു.
എവിയേഷന്‍ ടര്‍ബൈന്‍ ഇന്ധനവില കൂടിയതിനാലാണ് യാത്രാക്കൂലി വര്‍ധിപ്പിക്കാന്‍ നിര്‍ബന്ധിതമാവുന്നതെന്ന് അറിയുന്നു. എവിയേഷന്‍ ടര്‍ബൈന്‍ ഇന്ധനവിലയില്‍ 12 ശതമാനം വര്‍ധനവുണ്ടായി.
എവിയേഷന്‍ ടര്‍ബൈന്‍ ഇന്ധനവിലയില്‍ തുടര്‍ച്ചയായുണ്ടാകുന്ന വര്‍ധന യാത്രാക്കൂലി വര്‍ധിപ്പിക്കാന്‍ പ്രേരിപ്പിക്കുന്നു.- ഇന്ത്യന്‍ എയര്‍ലൈന്‍സിന്റെ ഒരു ഉയര്‍ന്ന ഉദ്യോഗസ്ഥന് പറഞ്ഞു. എവിയേഷന്‍ ഇന്ധനത്തിന്റെ എക്സൈസ് തീരുവ കുറയ്ക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടെങ്കിലും കുറവു വരുത്തിയില്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
പുതിയ യാത്രാ വര്‍ധന നിലവില്‍ വന്നാല്‍ ദില്ലി-മുംബൈ ഇക്കോണമി ക്ലാസ് യാത്രാക്കൂലി 7,271 രൂപയാകും. ഇപ്പോഴത്തെ യാത്രാനിരക്ക് 6,610 രൂപയാണ്. ദില്ലി-മുംബൈ ബിസിനസ് ക്ലാസ് ടിക്കറ്റ് നിരക്ക് 10,560 രൂപയായി വര്‍ധിക്കും. ഇപ്പോഴത്തെ നിരക്ക് 9,600 രൂപയാണ്.
ദില്ലി-ചെന്നൈ ഇക്കോണമി ക്ലാസ് ടിക്കറ്റിന് 10,560 രൂപ നല്‍കേണ്ടിവരും. ഇപ്പോള്‍ 9,815 രൂപയാണ് ടിക്കറ്റ് നിരക്ക്. ബിസിനസ് ക്ലാസ് ടിക്കറ്റിന് 15,845 രൂപയാകും. ഇപ്പോഴത്തെ നിരക്ക് 14,405 രൂപയാണ്.
ഇന്ത്യന്‍ എയര്‍ലൈന്‍സ് ടിക്കറ്റ് നിരക്ക് കൂട്ടുന്നതോടെ ജെറ്റ് എയര്‍വേയ്സ്, എയര്‍ സഹാറാ എന്നിവരും വിമാനക്കൂലി വര്‍ധിപ്പിക്കും.
-
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദേശീയപാത 66 ലെ യാത്ര ഇനി സുഗമാകും; വരാപ്പുഴ പാലം മെയ് മാസം തുറക്കും -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
പശ്ചിമ കൊച്ചിയുടെ തലവര മാറും; നിര്‍ണായക ചുവടുവയ്പ്പുമായി കൊച്ചി വാട്ടര്‍ മെട്രോ: ടെന്‍ഡര്‍ വിളിച്ചു -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
പേരൂര്‍ക്കട ഫ്ലൈഓവര്‍, വട്ടിയൂര്‍ക്കാവ് റോഡ് ആന്‍ഡ് ജംഗ്ഷന്; കുരുക്കഴിഞ്ഞു, നിര്‍മാണം തുടങ്ങി -
ജോബി ജോര്‍ജ് ജയിലിലേക്ക്; സിനിമാ നിര്‍മാതാവിന് 4 വര്‍ഷം തടവ് വിധിച്ച് കോടതി, ഇതാണ് കേസ് -
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
റഫീഖിനെ ഫോണില്‍ വിളിച്ച് സംസാരിച്ച് മമ്മൂട്ടി, 'മനപൂര്‍വ്വം അപമാനിക്കാന്‍ ശ്രമിച്ചതല്ല' -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ












Click it and Unblock the Notifications