ആദിവാസികളെ അന്വേഷിക്കണം: കരുണാകരന്‍
തിരുവനന്തപുരം: കാണാതായ ആദിവാസികളെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ. കരുണാകരന്‍. മാര്‍ച്ച് എട്ട് ശനിയാഴ്ച വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കാണാതായ ആളുകളുടെ പേരുകള്‍ പല സംഘടനകളും വെളിപ്പെടുത്തിയിട്ടുണ്ട്. ഇവരെക്കുറിച്ച് അന്വേഷിക്കണം. ആളുകളെ കാണാതായ സംഭവമായതിനാല്‍ പ്രശ്നം ഗുരുതരമാണ്. - കരുണാകരന്‍ പറഞ്ഞു.
മുത്തങ്ങ സംഭവത്തെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തണം. ഏകദേശം 130 ആദിവാസികളെ കാണാതായിട്ടുണ്ടെന്ന് പറയുന്നു. ജുഡീഷ്യല്‍ അന്വേഷണം നടത്തിയാല്‍ ഇത് സംബന്ധിച്ച ദുരൂഹത നീക്കാന്‍ കഴിയും. പത്രപ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് നടത്തുന്ന ഗൂഡാലോചന നിര്‍ഭാഗ്യകരമാണ്. - കരുണാകരന്‍ പറഞ്ഞു.












Click it and Unblock the Notifications