ഇരിങ്ങാലക്കുടയില്‍ ലാത്തിച്ചാര്‍ജ്ജ്
ഇരിങ്ങാലക്കുട: തൃശൂര്‍ ജില്ലയിലെ ഇരിങ്ങാലക്കുടയില്‍ പൊലീസ് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ ലാത്തിച്ചാര്‍ജ്ജ് നടത്തി.
മാര്‍ച്ച് എട്ട് ശനിയാഴ്ച മന്ത്രി കെ.എം. മാണിയുടെ ഔദ്യോഗിക പരിപാടി തടയാനെത്തിയതായിരുന്നു ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍. മന്ത്രി മാണി സ്ഥലത്തെത്തിയതോടെ ആന്റണി രാജിവയ്ക്കുക, മുത്തങ്ങ സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തുക എന്നീ മുദ്രാവാക്യങ്ങള്‍ മുഴക്കി ഡിവൈഎഫഐക്കാര്‍ സമ്മേളന വേദിയിലേക്ക് ഇരച്ചുകയറി.
പലരും കരിങ്കൊടി വീശുന്നത് കാണാമായിരുന്നു. പ്രതിഷേധക്കാരെ തടയാനുള്ള ശ്രമം പരാജയപ്പെട്ടപ്പോള്‍ പൊലീസ് ലാത്തിച്ചാര്‍ജ്ജ് നടത്തി. ലാത്തിച്ചാര്‍ജ്ജില്‍ ഡിവൈഎഫ്ഐ ജില്ലാ നേതാവ് സേവ്യര്‍ ചിറ്റിലപ്പിള്ളി, കെ.പി. പോള്‍ എന്നിവര്‍ക്ക് പരിക്കേറ്റു.
ഡിവൈഎഫ്ഐക്കാര്‍ തടയാനെത്തുമെന്ന് പൊലീസ് മന്ത്രി മാണിക്ക് മുന്നറിയിപ്പ് നല്കിയിരുന്നു. എന്നാല്‍ ഇത് വകവയ്ക്കാതെ മാണി സമ്മേളനത്തില്‍ പങ്കെടുക്കാന്‍ എത്തുകയായിരുന്നു.












Click it and Unblock the Notifications