മന്ത്രിമാര്‍ പരിപാടികള്‍ റദ്ദാക്കുന്നു
തിരുവനന്തപുരം: ഡിവൈഎഫ്ഐ വീണ്ടും മന്ത്രിമാര്‍ക്ക് പേടിസ്വപ്നമാകുന്നു. പങ്കെടുക്കാമെന്ന് നേരത്തെ ഏറ്റിരുന്ന പല പൊതുപരിപാടികളും മന്ത്രിമാര്‍ റദ്ദാക്കുകയാണ്. വയനാട് ജില്ലയില്‍ മന്ത്രിമാരെ വഴിതടയാനും മറ്റ് ജില്ലകളില്‍ മന്ത്രിമാര്‍ക്കെതിരെ കരിങ്കൊടികാണിക്കാനുമാണ് ഡിവൈഎഫ്ഐ തീരുമാനം. എന്നാല്‍ കരിങ്കൊടി കാണിച്ചുള്ള പ്രതിഷേധം പലപ്പോഴും നിയന്ത്രണം വിട്ടേക്കുമെന്നതിനാലാണ് കുഴപ്പങ്ങള്‍ ഒഴിവാക്കാന്‍ പരിപാടി തന്നെ മന്ത്രിമാര്‍ റദ്ദാക്കുന്നത്. ലോക വനിതാ ദിനത്തോടനുബന്ധിച്ച് മാര്‍ച്ച് എട്ടിന് വനിതാ കമ്മിഷന്റെ പരിപാടിയില്‍ പങ്കെടുക്കാമെന്നേറ്റ മന്ത്രി കുഞ്ഞാലിക്കുട്ടി എത്തിയില്ല. പകരം ശക്തമായ പൊലീസ് സന്നാഹങ്ങളായിരുന്നു. വന്ന ഓരോരുത്തരെയും നല്ലപോലെ പരിശോധിച്ചശേഷമാണ് അകത്തു വിട്ടത്. ഏറെ നേരം മന്ത്രിമാരെ കാത്തുനിന്ന ശേഷം നിരാശരായി ഡിവൈഎഫ്ഐക്കാര്‍ മടങ്ങി.












Click it and Unblock the Notifications