കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജുഡീഷ്യല്‍ അന്വേഷണം വേണം: പിണറായി

  • By Staff
Google Oneindia Malayalam News

കൊല്ലം: മുത്തങ്ങ സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയുമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. മാര്‍ച്ച് എട്ട് ശനിയാഴ്ച കൊല്ലത്ത് മീറ്റ് ദ പ്രസില്‍ സംസാരിക്കുകയായിരുന്നു പിണറായി.

സത്യം പുറത്തുവരണമെങ്കില്‍ ജുഡീഷ്യല്‍ അന്വേഷണം കൂടിയേ കഴിയൂ. ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിട്ടാല്‍ മാര്‍ച്ച് 11ന് നടത്താനിരിക്കുന്ന ഹര്‍ത്താല്‍ പിന്‍വലിക്കാം. ഞങ്ങളുടെ സമരം സര്‍ക്കാരിനെതിരായാണ്. അല്ലാതെ ജനങ്ങള്‍ക്കെതിരെയല്ല. - പിണറായി പറഞ്ഞു.

ആന്റണിയുടെ മര്‍ക്കടമുഷ്ടിയാണ് ജുഡീഷ്യല്‍ അന്വേഷണത്തിന് തടസ്സം നില്ക്കുന്നത്. ഇത് മൂലം യുഡിഎഫും കോണ്‍ഗ്രസും ആശയക്കുഴപ്പത്തിലാണ്. മാത്രമല്ല ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ അന്വേഷണം നടത്തില്ലെന്ന് വ്യക്തമാക്കിയ സാഹചര്യത്തില്‍ ജുഡീഷ്യല്‍ അന്വേഷണം കൂടിയേ തീരു. - പിണറായി വ്യക്തമാക്കി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X