ദിണ്ടിഗലില്‍ അപകടത്തില്‍ 17 മലയാളികള്‍ മരിച്ചു
ദിണ്ടിഗല്‍: ദിണ്ടിഗലില്‍ ഉണ്ടായ വാഹനാപകടത്തില്‍ 17 മലയാളികള്‍ മരിച്ചു. 13 പേര്‍ക്ക് പരിക്കേറ്റു.
എറണാകുളം തൃപ്പൂണിത്തുറ ഇടയ്ക്കാട്ട് നിന്ന് വേളാങ്കണ്ണിയിലേയ്ക്ക് പോയ വാന്‍ ബസുമായി കൂട്ടിയിടിയ്ക്കുകയാണ് ചെയ്തത്. മാര്‍ച്ച് ഒമ്പത് ഞായറാഴ്ച അതിരാവിലെ ആയിരുന്നു അപകടം.
നിയന്ത്രണം വിട്ട വാന്‍ അതിവേഗത്തില്‍ പാഞ്ഞ് ചെന്ന് ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. ബോഡിനായ്ക്കന്നൂരിന്‍ നിന്ന് തിരുച്ചിറപ്പള്ളിയിലേയ്ക്ക് പോകുന്ന ബസ്സില്‍ വാന്‍ നേരെ ചെന്നിടിച്ചു. എട്ട് പുരുഷന്മാരും ഏഴ് സ്ത്രീകളും ഒരു പെണ്‍കുട്ടിയും സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. 18 മാസം പ്രായമുള്ള ഒരു കുട്ടി ആശപത്രിയില്‍ വച്ച് മരിച്ചു. ബസ് ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും യാത്രക്കാര്‍ക്കും പരിക്കുണ്ട്.












Click it and Unblock the Notifications