വാഹനാപകടം: മുഖ്യമന്ത്രിയുടെ സഹായം
തിരുവനന്തപുരം: ദിണ്ടിഗലില്‍ വാഹനാപകടത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് മുഖ്യമന്ത്രി ധനസഹായം പ്രഖ്യാപിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും 10,000 രൂപ വീതം നല്കുമെന്ന് ഓഫീസില്‍ നിന്ന് അറിയിച്ചിട്ടുണ്ട്.
അപകടത്തില്‍പ്പെട്ടവര്‍ക്ക് അടിയന്തരസഹായങ്ങള്‍ ഏര്‍പ്പെടുത്താനും അദ്ദേഹം നിര്‍ദേശം നല്കിയിട്ടുണ്ട്. മൃതദേഹങ്ങള്‍ തമിഴ്നാട്ടില്‍ നിന്നും എത്തിക്കാന്‍ ആവശ്യമായ സഹായങ്ങള്‍ നല്കാന്‍ റവന്യൂ മന്ത്രി കെ.എം. മാണി നിര്‍ദേശം നല്കി.
തമിഴ്നാടിന്റെ ബസില്‍ തന്നെ മൃതദേഹങ്ങള്‍ എത്തിക്കും. അപകടത്തില്‍പെട്ടവര്‍ക്കും മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്കും വേണ്ട സഹായമെത്തിക്കാന്‍ താന്‍ പ്രത്യേകം നിര്‍ദേശം നല്കിയിട്ടുണ്ടെന്നും മാണി പറഞ്ഞു.












Click it and Unblock the Notifications