മുത്തങ്ങ: പിന്നില്‍ മത പരിവര്‍ത്തന സംഘങ്ങള്‍
തിരൂര്‍: മുത്തങ്ങയില്‍ ആദിവാസികള്‍ നടത്തിയ സമരത്തിന് പിന്നില്‍ മത പരിവര്‍ത്തനത്തിന് ശ്രമിയ്ക്കുന്ന സംഘങ്ങളുടെ കൈയുണ്ടെന്ന് കേന്ദ്ര പ്രതിരോധ വകുപ്പ് സഹമന്ത്രി ഒ. രാജഗോപാല്‍ ആരോപിച്ചു.
ഇങ്ങനെ സംശയിയ്ക്കാനായി മതിയായ കാരണങ്ങള്‍ ഉണ്ടെന്ന് രാജഗോപാല്‍ പറഞ്ഞു. തിരൂരില്‍ വാര്‍ത്താ ലേഖകരുമായി സംസാരിയ്ക്കുകയായിരുന്നു അദ്ദേഹം. സായുധ കലാപം നടത്താന്‍ ഇവരായിരിയ്ക്കും ആദിവാസികളെ പ്രേരിപ്പിച്ചതെന്ന് കരുതുന്നു.
ആദിവാസികളുടെ പ്രധാന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതില്‍ നിന്ന് ഐക്യ ജനാധിപത്യ മുന്നണിയും ഇടതുപക്ഷ ജനാതിപധ്യ മുന്നണിയും ഒളിച്ചോടുകയായിരുന്നു. കേന്ദ്ര ആദിവാസി ക്ഷേമ വകുപ്പ് മന്ത്രി ജവല്‍ ഓറാം മുത്തങ്ങ സന്ദര്‍ശിച്ചേയ്ക്കുമെന്നും രാജഗോപാല്‍ പറഞ്ഞു.












Click it and Unblock the Notifications