പിള്ളയുടെ സത്യപ്രതിജ്ഞ തിങ്കളാഴ്ച
തിരുവനന്തപുരം: ആര്‍. ബാലകൃഷ്ണപിള്ളയുടെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ 10.05ന് നടക്കും.
സെക്രട്ടറേറിയറ്റിലെ പൊതുഭരണവിഭാഗം ഉദ്യോഗസ്ഥര്‍ ഇതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി. ക്ഷണപത്രവും അച്ചടിച്ചു കഴിഞ്ഞു.
രാജ്ഭവനില്‍ നടക്കുന്ന ചടങ്ങില്‍ ഗവര്‍ണര്‍ സിക്കന്ദര്‍ ബക്ത് സത്യപ്രതിജ്ഞാവാചകം ചൊല്ലിക്കൊടുക്കും. ഗ്രാഫൈറ്റ് കേസില്‍ കുറ്റവിമുക്തനാക്കപ്പെട്ടതോടെയാണ് മന്ത്രിപദത്തിലേക്കുള്ള വഴി പിള്ളയ്ക്ക് മുന്നില്‍ തെളിഞ്ഞത്. ഏഴാം തവണയാണ് പിള്ള മന്ത്രിയാകുന്നത്.












Click it and Unblock the Notifications