കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജ-നകീയ ജ-ൂഡി.അന്വേഷണം തുടങ്ങി

  • By Staff
Google Oneindia Malayalam News

സുല്‍ത്താന്‍ ബത്തേരി : സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം നടത്താത്തതുകൊണ്ട് മുത്തങ്ങ പ്രശ്നത്തില്‍ ജനകീയ ജുഡീഷ്യല്‍ അന്വേഷണം നടത്തുന്നു. സര്‍ക്കാര്‍ അന്വേഷണം നടത്താത്ത സാഹചര്യത്തില്‍ ഇത്തരം ഒരു അന്വേഷണത്തിനുള്ള നിര്‍ദ്ദേശം മുന്നോട്ട് വച്ചത് ജസ്റിസ് വി. ആര്‍ കൃഷ്ണയ്യരാണ്.

ഈ അന്വേഷണം മാര്‍ച്ച് ഒമ്പത് ഞായറാഴ്ച തുടങ്ങി. മുംബൈ ഹൈക്കോടതിയിലെ മുന്‍ ജ-ഡ്ജ-ി എച്ച്. സുരേഷ്, കേരള ഹൈക്കോടതിയിലെ മുന്‍ ജ-ഡ്ജ-ി പി.കെ. ഷംസുദ്ദീന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്. ഇവര്‍ ഞായറാഴ്ച വയനാട്ടിലെത്തി. ഫോറം ഫോര്‍ ഡെമോക്രസി ആന്റ് കമ്മ്യൂണല്‍ അമിറ്റി എന്ന സംഘടനയാണ് അന്വേഷണം സംഘടിപ്പിക്കുന്നത്.

വി.ആര്‍.കൃഷ്ണയ്യര്‍, എം.ടി.വാസുദേവന്‍ നായര്‍, മൂര്‍ക്കോത്ത് രാവുണ്ണി, കെ.പാനൂര്‍, അഡ്വ. മഞ്ചേരി സുന്ദര്‍ രാജ-് തുടങ്ങിയ ഒട്ടേറെ പ്രമുഖര്‍ ഈ ജ-നകീയ അന്വേഷണവുമായി സഹകരിയ്ക്കുന്നുണ്ട്.

സംഭവത്തെക്കുറിച്ച് വിശദവും നിക്ഷപക്ഷവുമായ ഒരു അന്വേഷണം നടത്തുകയാണ് ഈ സമിതിയുടെ ലക്ഷ്യം.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X