അമൃതാനന്ദമയി ദില്ലിയില്‍
ദില്ലി: മാതാ അമൃതാനന്ദമയിക്ക് മാര്‍ച്ച് 10 ചൊവാഴ്ച ദില്ലിയില്‍ ഗംഭീര സ്വീകരണം. നാല് ദിവസത്തെ സന്ദര്‍ശനത്തിനാണ് മാതാ അമൃതാനന്ദമയി ദില്ലിയിലെത്തിയിരിക്കുന്നത്.
അമ്മയുടെ സന്ദേശങ്ങള്‍ ഏറെ പ്രസക്തമാണെന്ന് സ്വീകരണച്ചടങ്ങ് ഉദ്ഘാടനം ചെയ്ത കേന്ദ്രമന്ത്രി സുഷമാ സ്വരാജ് പറഞ്ഞു. ഗാന്ധി സമാധാനസമ്മാനം ഏറ്റുവാങ്ങി അമ്മ നടത്തിയ പ്രസംഗം ലോകത്തിനാകെ വഴികാട്ടിയാണെന്നും സുഷമാ സ്വരാജ് പറഞ്ഞു.
ചടങ്ങില്‍ കേന്ദ്രപ്രതിരോധസഹമന്ത്രി ഒ. രാജഗോപാല്‍ അധ്യക്ഷനായിരുന്നു. അമൃതാനന്ദമയീ മഠം ദില്ലിയില്‍ സ്ഥാപിക്കുന്ന അമൃത സ്കൂള്‍ ദില്ലി മുഖ്യമന്ത്രി ഷീലാ ദീക്ഷിത് ഉദ്ഘാടനം ചെയ്തു.












Click it and Unblock the Notifications