വാഹനാപകടം: മൃതദേഹങ്ങള്‍ സംസ്കരിച്ചു
കൊച്ചി: ദിണ്ടിഗല്‍ വാഹനാപകടത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ അവരവരുടെ വീടുകള്‍ക്കടുത്തുള്ള പള്ളികളില്‍ സംസ്കരിച്ചു. മാര്‍ച്ച് 10 തിങ്കളാഴ്ച പുലര്‍ച്ചെയാണ് തമിഴ്നാട് പൊലീസിന്റെ നേതൃത്വത്തില്‍ മൃതദേഹങ്ങള്‍ ദിണ്ടിഗലില്‍ നിന്ന് കേരളത്തില്‍ എത്തിയത്.
മൃതദേഹങ്ങള്‍ ഏറ്റുവാങ്ങാനും സംസ്കാരച്ചടങ്ങുകള്‍ക്ക് നേതൃത്വം നല്കാനും ജില്ലാ കലക്ടര്‍ ഗ്യാനേഷ് കുമാറും മന്ത്രി ടി.എം. ജേക്കബും സ്ഥലത്തെത്തിയിരുന്നു. ദു:ഖാചരണത്തിന്റെ ഭാഗമായി എടയ്ക്കാട് വയലിലും മരടിലും ജനങ്ങള്‍ ഹര്‍ത്താല്‍ ആചരിച്ചു. കഴിഞ്ഞ ദിവസം ദിണ്ടിഗലില്‍ നടന്ന അപകടത്തില്‍ 17 പേരാണ് മരിച്ചത്.
8.45 ന് മൃതദേഹങ്ങള്‍ മരട് മുത്തേടം പള്ളിയിലേയ്ക്ക് വിലാപയാത്രയായി കൊണ്ടുപോയി. വാരാപ്പുഴ ആര്‍ച്ച് ബിഷപ്പ് ഡോ. ഡാനിയേല്‍ അച്ചാരുപറമ്പില്‍ അന്ത്യ ശുശ്രൂഷകള്‍ക്ക് കാര്‍മ്മികത്വം വഹിച്ചു.
ഡൊമിനിക് പ്രസന്റേഷന്‍ എം.എല്‍.എ., ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി. മുഹമ്മദ് കുട്ടി, മുന്‍ എം.എല്‍.എ. പി. രാജു, ഡി.ഐ.ജി. മുഹമ്മദ് യാസിന്‍, എം.എം. ലോറന്‍സ് എന്നിവര്‍ അന്ത്യോപചാരം അര്‍പ്പിയ്ക്കാന്‍ എത്തിയിരുന്നു.












Click it and Unblock the Notifications