ഡി വൈ എഫ് ഐ മാര്‍ച്ച് ഗതാഗത തടസമുണ്ടാക്കില്ല
തിരുവനന്തപുരം: മാര്‍ച്ച് 14 ന് ഡി വൈ എഫ് ഐ നടത്തുന്ന നിയമസഭാ മാര്‍ച്ച് ഗതാഗതം തടസ്സപ്പെടുത്തില്ലെന്ന് ഉറപ്പ് വരുത്തുമെന്ന് നേതൃത്ത്വം വ്യക്തമാക്കി. നിയമന നിരോധനത്തിലും മുത്തങ്ങ സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്താതിലും പ്രതിഷേധിച്ചാണ് ഈ മാര്‍ച്ച്.
പത്താം ക്ലാസ് പരീക്ഷ എഴുതാന്‍ പോകുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വിഷമം ഉണ്ടാവുന്നില്ലെന്ന് ഉറപ്പ് വരുത്താനാണ് ഡി വൈ എഫ് ഐ ഈ തീരുമാനം എടുത്തത്. മാര്‍ച്ചിന്റെ സംഘാടക സമിതി അദ്ധ്യക്ഷന്‍ കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.
പ്രവര്‍ത്തകരെ നഗരത്തിലേയ്ക്ക് കൊണ്ടുവരുന്ന വാഹനങ്ങല്‍ ഉടനേ തന്നെ നഗരം വിട്ട് പുറത്തേയ്ക്ക് പോകും. സെക്രട്ടേറിയറ്റ് പരിസരവും മ്യൂസിയം പരിസരവും മാത്രമേ മാര്‍ച്ചിനായി ഉപയോഗിയ്ക്കുകയുള്ളൂ.
നേരത്തെ മാര്‍ച്ച് 13 ന് പരീക്ഷ ഉണ്ടായിരുന്നില്ല. എന്നാല്‍ പിന്നീട് മാര്‍ച്ച് 14 ന് നടത്താന്‍ തീരുമാനിച്ചിരുന്ന പരീക്ഷ 13നാക്കി മാറ്റുകയായിരുന്നു. ഡി വൈ എഫ് ഐയെ പ്രതിക്കൂട്ടിലാക്കാനായാണ് വിദ്യാഭ്യാസ മന്ത്രി ഈ ദിവസം പരീക്ഷ വച്ചതെന്ന് നേതാക്കള്‍ ആരോപിച്ചു.
മാര്‍ച്ച് 13 ന് രാവിലെ ഏഴ് മണിയ്ക്ക് തുടങ്ങുന്ന മാര്‍ച്ച് ഉച്ചയ്ക്ക് 11 മണിയ്ക്ക് അവസാനിയ്ക്കും.












Click it and Unblock the Notifications