19 ഡിവൈഎഫ്ഐക്കാര്‍ അറസ്റില്‍
തിരുവനന്തപുരം: മന്ത്രി കുഞ്ഞാലിക്കുട്ടിയെ വഴിതടയാന്‍ ശ്രമിച്ച 19 ഡിവൈഎഫ്ഐക്കാരെ പൊലീസ് അറസ്റ് ചെയ്തു. തിരുവനന്തപുരം ടെക്നോപാര്‍ക്കില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കേണ്ട മന്ത്രിയെ തടയാന്‍ വന്ന ഡിവൈഎഫ്ഐക്കാരാണ് മാര്‍ച്ച് 10 തിങ്കളാഴ്ച അറസ്റിലായത്.
മന്ത്രി ചടങ്ങില്‍ പങ്കെടുക്കാന്‍ സാധ്യതയുണ്ടെന്നറിഞ്ഞ് ഡിവൈഎഫ്ഐക്കാര്‍ ടെക്നോപാര്‍ക്കിന്റെ പരിസരത്ത് തടിച്ചുകൂടിയിരുന്നു. ആന്റണി രാജിവയ്ക്കുക, മുത്തങ്ങ സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തുക എന്ന മുദ്രാവാക്യങ്ങള്‍ മുഴക്കി കരിങ്കൊടിയുമായി ഡിവൈഎഫ്ഐക്കാര്‍ വഴിതടയാന്‍ തയ്യാറായപ്പോഴാണ് പൊലീസ് അറസ്റ് ചെയ്തത്.
ഡിവൈഎഫ്ഐക്കാരെ അറസ്റ് ചെയ്ത ശേഷം മന്ത്രി ചടങ്ങില്‍ പങ്കെടുക്കാനെത്തി. നിശ്ചയിച്ചതിലും ഒരു മണിക്കൂര്‍ വൈകിയാണ് പരിപാടി തുടങ്ങിയത്.












Click it and Unblock the Notifications