കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹര്‍ത്താല്‍: പരീക്ഷക്കാര്‍ക്ക് പൊലീസ് സംവിധാനം

  • By Staff
Google Oneindia Malayalam News

കണ്ണൂര്‍: ഇടതുമുന്നണി ആഹ്വാനം ചെയ്ത ഹര്‍ത്താലിനെ നേരിടാന്‍ പൊലീസ് സംവിധാനം വിപുലമാക്കി. സിബിഎസ്ഇ പരീക്ഷയെഴുതേണ്ട വിദ്യാര്‍ത്ഥികള്‍ക്ക് വാഹനസൗകര്യം ഒരുക്കുന്നതുള്‍പ്പെടെ എല്ലാ ജില്ലകളിലും പൊലീസ് നടപടികള്‍ ഊര്‍ജ്ജിതമാക്കി.

മാര്‍ച്ച് 11 ചൊവാഴ്ച രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. മുത്തങ്ങ സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ത്താലില്‍ പരീക്ഷയെഴുതുന്ന വിദ്യാര്‍ത്ഥികളെ ഒഴിവാക്കിയിട്ടുണ്ടെന്ന് ഇടതുമുന്നണി കണ്‍വീനര്‍ പാലൊളി മുഹമ്മദ് കുട്ടി വ്യക്തമാക്കിയിരുന്നു. പക്ഷെ പുതുതായി അധികാരമേറ്റ ഗതാഗതമന്ത്രി ആര്‍. ബാലകൃഷ്ണപിള്ള ഹര്‍ത്താല്‍ ദിവസം ഒരൊറ്റ കെഎസ്ആര്‍ടിസി ബസും നിരത്തിലിറക്കില്ലെന്ന് പ്രസ്താവിച്ചതോട പരീക്ഷാകേന്ദ്രങ്ങളിലെത്താനുള്ള വിദ്യാര്‍ത്ഥികളുടെ ഒരു വഴി അടഞ്ഞു.

പൊലീസ് സംവിധാനം കാര്യക്ഷമമാക്കുമെന്നതാണ് വിദ്യാര്‍ത്ഥികള്‍ക്കുള്ള ഒരു പ്രതീക്ഷ. പൊലീസ് വാഹനങ്ങളും ട്രാന്‍സ്പോര്‍ട്ട് ബസുകളും ഇതിന് ഉപയോഗിക്കുമെന്ന് പൊലീസ് പറയുന്നു. വാടകയ്ക്കും വാഹനങ്ങള്‍ എടുക്കാന്‍ പൊലീസിന് പദ്ധതിയുണ്ട്. വിദ്യാര്‍ത്ഥികളോ സ്കൂള്‍ അധികൃതരോ ആവശ്യപ്പെട്ടാല്‍ വാഹനങ്ങള്‍ തയ്യാറാക്കിക്കൊടുക്കും. പരീക്ഷയ്ക്കുള്ള സാധനങ്ങള്‍ എത്തിക്കുന്നതിനും സൗകര്യങ്ങള്‍ ചെയ്ത് കൊടുക്കും.

സമരം കണക്കിലെടുത്ത് ആദ്യപരീക്ഷയുടെ ചോദ്യപേപ്പറുകള്‍ പരീക്ഷാകേന്ദ്രത്തിലേക്ക് എത്തിച്ചിട്ടുണ്ട്. ഹര്‍ത്താലിനോടനുബന്ധിച്ച് തലേദിവസം സ്കൂളിലെത്തി താമസിക്കാനും ചില സ്കൂള്‍ അധികൃതര്‍ വിദ്യാര്‍ത്ഥികള്‍ക്ക് സൗകര്യം ചെയ്തുകൊടുത്തിട്ടുണ്ട്. പരീക്ഷാ കേന്ദ്രത്തിലേക്ക് എന്ന ബോര്‍ഡ് വച്ചോടുന്ന സ്കൂള്‍ ബസുകള്‍ തടയില്ലെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ വ്യക്തമാക്കിയിട്ടുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X