എന്‍ഐടി- പോസ്റല്‍ വകുപ്പ് ധാരണ
കോഴിക്കോട്: നാഷണല്‍ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയും(എന്‍ഐടി) പോസ്റല്‍ വകുപ്പും(വടക്കന്‍ മേഖല) തമ്മില്‍ ധാരണയിലെത്തി. ഇനി മുതല്‍ എന്‍ഐടിയില്‍ ചേരാന്‍ ശ്രമിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മെയില്‍ അയക്കാന്‍ കേരളത്തിലെ പോസ്റോഫീസ് സംവിധാനം ഉപയോഗപ്പെടുത്താം.
കേരളത്തില്‍ നിന്നും എന്‍ഐടിയില്‍ ചേരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നേരത്തെ അപേക്ഷാഫോറത്തിനും മറ്റും ബാങ്കുകളെ ആശ്രയിക്കേണ്ടിവന്നിരുന്നു. ഇനി മുതല്‍ കേരളത്തിലെ 51 ഹെഡ് പോസ്റോഫീസുകള്‍ വഴി എന്‍ഐടിയുമായി ഇടപാടുകള്‍ നടത്താം.
ബാങ്കുകള്‍ വഴിയും മറ്റ് പോസ്റോഫീസുകള്‍ വഴിയും നേരത്തെയുണ്ടായിരുന്ന സംവിധാനങ്ങള്‍ ഇതോടെ ഇല്ലാതാകുമെന്ന് പോസ്റ് മാസ്റര്‍ ജനറല്‍ എം.എസ്. രാമാനുജവും എന്‍ഐടി ഡയറക്ടര്‍ എം.പി. ചന്ദ്രശേഖരനും വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പുതിയ സംവിധാനം മൂലം വിദ്യാര്‍ത്ഥികള്‍ക്ക് ഏറെ സമയം ലാഭിക്കാനാവും. ഫോമുകള്‍ കൈപ്പറ്റാനും അയക്കാനും ബാങ്കുകളിലേക്കും മറ്റും ഓടേണ്ട കാര്യമില്ലെന്നും രാമാനുജം പറഞ്ഞു. ഇതു സംബന്ധിച്ച ധാരണാപത്രം ഇരുവരും ഒപ്പുവച്ചു.












Click it and Unblock the Notifications