ഉമ്മന്‍ചാണ്ടി ഏത്തമിടണം: നായനാര്‍
തിരുവനന്തപുരം: പരീക്ഷക്കാലത്ത് യുഡിഎഫും പണ്ട് ബന്ദുകളും ഹര്‍ത്താലുകളും നടത്തിയിട്ടുണ്ടെന്ന് മുന്‍ മുഖ്യമന്ത്രി ഇ.കെ. നായനാര്‍.
മാര്‍ച്ച് 10 തിങ്കളാഴ്ച സെക്രട്ടേറിയറ്റിന് മുന്നില്‍ നിരാഹാരമനുഷ്ഠിക്കുന്ന എംഎല്‍എമാരെ കാണാനെത്തിയതായിരുന്നു നായനാര്‍. പരീക്ഷക്കാലത്ത് യുഡിഎഫ് ഹര്‍ത്താലുകള്‍ നടത്തിയിട്ടുണ്ടെങ്കില്‍ ഏത്തമിടാമെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞിരുന്നു.
പക്ഷെ ഇടതുപക്ഷം ഭരിക്കുന്ന കാലത്ത് പരീക്ഷകള്‍ നടക്കുന്ന ദിവസങ്ങളില്‍ പാലക്കാടും കോട്ടയത്തും യുഡിഎഫ് ഹര്‍ത്താല്‍ നടത്തിയിട്ടുണ്ടെന്ന് നായനാര്‍ ഉദാഹരണ സഹിതം ചൂണ്ടിക്കാട്ടി. വാക്കുപാലിക്കാന്‍ തയ്യാറുണ്ടെങ്കില്‍ ഉമ്മന്‍ചാണ്ടി സെക്രട്ടേറിയറ്റ് നടയില്‍ വന്ന് ഏത്തമിടണമെന്നും നായനാര്‍ പറഞ്ഞു.












Click it and Unblock the Notifications