പിള്ള മന്ത്രിയായി അധികാരമേറ്റു
തിരുവനന്തപുരം: കേരളാ കോണ്‍ഗ്രസ്(ബി) ആര്‍. ബാലകൃഷ്ണപിള്ള ഗതാഗതമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാജ്ഭവനില്‍ തിങ്കളാഴ്ച രാവിലെ 10.05ന് നടന്ന ലളിതമായ ചടങ്ങില്‍ ഗവര്‍ണര്‍ സിക്കന്ദര്‍ ബക്ത് സത്യപ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു.
22 മാസം പ്രായമായ ആന്റണി സര്‍ക്കാരില്‍ നടക്കുന്ന ആദ്യത്തെ മാറ്റമാണിത്. മന്ത്രിയായിരുന്ന മകന്‍ കെ.ബി. ഗണേഷ്കുമാര്‍ രാജിവച്ച ഒഴിവിലാണ് പിള്ള അധികാരമേറ്റത്.
ഗ്രാഫൈറ്റ് കേസില്‍ സുപ്രീംകോടതി കുറ്റവിമുക്തനാക്കിയതിനെ തുടര്‍ന്നാണ് പിള്ള വീണ്ടും മന്ത്രിയാകാന്‍ തീരുമാനിച്ചത്. 1975ലാണ് പിള്ള ആദ്യമായി മന്ത്രിയാകുന്നത്. അവിടന്നങ്ങോട്ട് മന്ത്രിയെന്ന നിലയില്‍ ഒട്ടേറെ വകുപ്പുകള്‍ പിള്ള കൈകാര്യം ചെയ്തിട്ടുണ്ട്.
രാജ്ഭവനില്‍ നടക്കുന്ന ചടങ്ങില്‍ ഗവര്‍ണര്‍ സിക്കന്ദര്‍ ബക്ത് സത്യപ്രതിജ്ഞാവാചകം ചൊല്ലിക്കൊടുക്കും. ഗ്രാഫൈറ്റ് കേസില്‍ കുറ്റവിമുക്തനാക്കപ്പെട്ടതോടെയാണ് മന്ത്രിപദത്തിലേക്കുള്ള വഴി പിള്ളയ്ക്ക് മുന്നില്‍ തെളിഞ്ഞത്. ഏഴാം തവണയാണ് പിള്ള മന്ത്രിയാകുന്നത്.












Click it and Unblock the Notifications