തിരുവനന്തപുരത്ത് അക്രമം
തിരുവനന്തപുരം: തിരുവനന്തപുരത്ത് പലസ്ഥലത്തും എസ് എഫ് ഐ പ്രവര്‍ത്തകര്‍ അക്രമം നടത്തി. മാര്‍ച്ച് 11 ചൊവാഴ്ച ഇടതുപക്ഷ ജനാധിപത്യ മുന്നണി ആഹ്വാനം ചെയ്തിരിയ്ക്കുന്ന ഹര്‍ത്താലിന് മുന്നോടിയായാണ് ഈ അക്രമം നടത്തിയതെന്നാണ് പൊലീസിന്റെ പക്ഷം.മുത്തങ്ങാ സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റ് മുന്നില്‍ നിരാഹാരം അനുഷ്ഠിയ്ക്കുന്ന എം എല്‍ എ മാര്‍ക്ക് അഭിവാദ്യമര്‍പ്പിച്ച് എസ് എഫ് ഐ നടത്തിയ പ്രകടനമാണ് അക്രമത്തില്‍ കലാശിച്ചത്.
സെക്രട്ടേറിയറ്റിനും യൂണിവേഴ്സിറ്റി കോളെജിനും സമീപത്താണ് അക്രമം ഉണ്ടായത്. രണ്ട് സര്‍ക്കാര്‍ വാഹനങ്ങള്‍ കത്തിച്ചു. മറ്റൊന്ന് എറിഞ്ഞ് തകര്‍ത്തു. ആറ് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. യൂണിവേഴ്സിറ്റി കോളെജിനകത്ത് പരീക്ഷ നടക്കുകയായിരുന്നു. അതുകൊണ്ട് പൊലീസ് അകത്തേയ്ക്ക് കയറിയില്ല.
സെക്രട്ടേറിയറ്റിന്റെ പ്രധാന കവാടത്തിലേയ്ക്ക് തള്ളികയറാന്‍ ശ്രമിച്ചതാണ് സംഘര്‍ഷത്തിന് തുടക്കം കുറിച്ചത്. പ്രകടനക്കാരെ പൊലീസ് വിരട്ടി ഒടിയ്ക്കുന്നതിനിടയില്‍ അവര്‍ കല്ലേറ് നടത്തി. യൂണിവേഴ്സിറ്റി കോളെജിനുള്ളില്‍ നിന്നും പൊലീസിന് നേരെ കല്ലേറുണ്ടായി. പിന്നിട് റോഡില്‍ പൊലീസ് കുറഞ്ഞപ്പോള്‍ വിദ്യാര്‍ത്ഥികള്‍ പുറത്തിറങ്ങി വാഹനങ്ങള്‍ക്ക് നേരേ ആക്രമണം നടത്തി.
വി ജെ ടി കോളെജിന് മുന്നില്‍ വാഹനം കത്തിച്ചപ്പോള്‍ അണയ്ക്കാനെത്തിയ ഫയര്‍ഫോഴ്സ് ജീവനക്കാര്‍ക്കെതിരെയും പൊലീസിനെതിരേയും വീണ്ടും വിദ്യാര്‍ത്ഥികള്‍ കല്ലേറ് നടത്തി.
പൊലീസുകാര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും പരിക്കേറ്റിട്ടുണ്ട്.












Click it and Unblock the Notifications