വീക്ഷണം പത്രം വീണ്ടും
തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ മുഖപത്രമായ വീക്ഷണം ദിനപത്രം വീണ്ടും വരുന്നു. തൊഴില്‍ പ്രശ്നവും സാമ്പത്തികപ്രതിസന്ധിയും തളര്‍ത്തിയ വീക്ഷണത്തെ വീണ്ടും പുനരുജ്ജീവിപ്പിക്കാന്‍ മാര്‍ച്ച് 10 തിങ്കളാഴ്ച ചേര്‍ന്ന കെപിസിസി യോഗമാണ് തീരുമാനിച്ചത്.
ജൂണ്‍ മുതല്‍ വീക്ഷണം വീണ്ടും അച്ചടിച്ചു തുടങ്ങും. ഏപ്രില്‍ മുതല്‍ ട്രയല്‍ റണ്‍ തുടങ്ങും. ആദ്യം മൂന്ന് എഡിഷനുകള്‍ മാത്രമേ വീക്ഷണത്തിന് ഉണ്ടായിരിക്കുകയുള്ളൂവെന്ന് കെപിസിസി പ്രസിഡന്റ് കെ. മുരളീധരന്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. തിങ്കളാഴ്ച ചേര്‍ന്ന കെപിസിസി ഭാരവാഹികളുടെയും ജില്ലാ കോണ്‍ഗ്രസ് നേതാക്കളുടെയും യോഗത്തിലാണ് ഈ തീരുമാനമുണ്ടായത്.
മുത്തങ്ങ പ്രശ്നത്തില്‍ സര്‍ക്കാരിന്റെ നിലപാടിനോട് പൂര്‍ണ്ണ യോജിപ്പാണ്. ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന ഹര്‍ത്താലില്‍ നിന്ന് പ്രതിപക്ഷം പിന്മാറണം. സംശയം തോന്നുന്ന പത്രപ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് നടപടിയെടുക്കുന്നതില്‍ തെറ്റില്ലെന്നും കെ. മുരളീധരന്‍ പറഞ്ഞു. വാര്‍ത്താ ലേഖകര്‍ക്ക് എതിരെ കേസ് എടുത്തെന്ന് ഏതെങ്കിലും പത്രത്തിന്റേയോ ചാനലിന്റെയോ ഉടമ പരാതിപ്പെട്ടിട്ടുണ്ടോയെന്ന് മുരളീധരന്‍ ചോദിച്ചു.












Click it and Unblock the Notifications