ജുഡീഷ്യല്‍ അന്വേഷണം വേണം: ജനതാദള്‍
ചെന്നൈ: മുത്തങ്ങ സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് ജനതാദള്‍(എസ്) പ്രസിഡന്റ് എം.പി. വീരേന്ദ്രകുമാര്‍. മാര്‍ച്ച് 10 തിങ്കളാഴ്ച വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇക്കാര്യത്തില്‍ ആന്റണി പിടിവാശി ഉപേക്ഷിക്കണം. പ്രതിപക്ഷത്തിന്റെ ഈ ആവശ്യത്തോട് ആന്റണി സ്വകരിക്കുന്ന പ്രതികൂല മനോഭാവം ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.
ഹര്‍ത്താലില്‍ നിന്ന് പ്രതിപക്ഷം പിന്‍മാറണമെന്ന് അദ്ദേഹം പറയുന്നു. പക്ഷെ ഹര്‍ത്താല്‍ ഒഴിവാക്കാന്‍ അദ്ദേഹം എന്തു നിലപാടാണ് എടുത്തത്?- വീരേന്ദ്രകുമാര്‍ ചോദിച്ചു.
ദേശീയ മനുഷ്യാവകാശകമ്മിഷന്‍ റിപ്പോര്‍ട്ട് തേടുന്നുവെന്ന കാരണത്താലാണ് ആന്റണി ജുഡീഷ്യല്‍ അന്വേഷണം അനുവദിക്കാത്തത്. പക്ഷെ സംഭവത്തിന് പിന്നിലെ സത്യം പുറത്തുവരണമെങ്കില്‍ ജുഡീഷ്യല്‍ അന്വേഷണം കൂടിയേ കഴിയൂ. കെ. കരുണാകരനും വി.എം. സുധീരനും പോലെയുള്ള കോണ്‍ഗ്രസ് നേതാക്കളും ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്. സര്‍ക്കാരിന് പകരം ഡിജിപി നയതീരുമാനങ്ങള്‍ എടുക്കുന്നത് ശരിയല്ല. - വീരേന്ദ്രകുമാര്‍ പറഞ്ഞു.












Click it and Unblock the Notifications