മാദ്ധ്യമങ്ങളെ നിരീക്ഷിയ്ക്കാന്‍ വനിതാ സമിതി
തിരുവനന്തപുരം: മാദ്ധ്യമങ്ങളെ നിരീക്ഷിയ്ക്കാന്‍ വനിതകള്‍ സമിതി ഉണ്ടാക്കുന്നു. മാദ്ധ്യമങ്ങളില്‍ വനിതകളെ എങ്ങനെ ചിത്രീകരിയ്ക്കുന്നു എന്ന് നിരീക്ഷിയ്ക്കുകയായിരിയ്ക്കും ഈ സമിതിയുടെ പ്രധാന ലക്ഷ്യം.
വിവിധ വനിതാ സംഘടനകള്‍ ചേര്‍ന്നാണ് ഇത്തരം ഒരു സമിതിയ്ക്ക് രൂപം നല്‍കുന്നത്. ആള്‍ ഇന്ത്യാ കോ ഓര്‍ഡിനേഷന്‍ കമ്മറ്റി ഓഫ് വര്‍ക്കിംഗ് വുമണ്‍ എന്ന സംഘടന എ കെ ജി സെന്ററില്‍ ചേര്‍ന്ന യോഗത്തിലാണ് ഇത്തരം ഒരു സമിതി ഉണ്ടാക്കാന്‍ തീരുമാനിച്ചത്. അന്തര്‍ദേശീയ വനിതാ ദിനത്തിലാണ് വനിതാ സംഘടനകള്‍ യോഗം ചേര്‍ന്നത്.
വനിതകളെ ഒരു ഉല്പന്നമായി കാണുന്ന സംസ്കാരം കൂടി വരുകയാണ്. ഇത് മാദ്ധ്യമങ്ങളിലും പ്രതിഫലിയ്ക്കുന്നുണ്ട്. ലൈംഗികത, മോശപ്പെട്ട രീതിയില്‍ എഴുതുന്ന രീതി എന്നിവയെക്കുറിച്ചൊക്കെ വീണ്ടുവിചാരം നടത്തേണ്ടതുണ്ട്. യോഗം അഭിപ്രായപ്പെട്ടു.












Click it and Unblock the Notifications