സദ്ദാമിന് ബുഷിനെ പേടിയോ?
റിയാദ്: മാധ്യമങ്ങള്‍ മരുഭൂമിയിലെ സിംഹമെന്ന് കൊട്ടിഘോഷിക്കുന്ന സദ്ദാം ബുഷിനെ പേടിക്കുന്നോ? ഒരു അറബ് പത്രമാണ് സദ്ദാമിന്റെ ഭീരുത്വം സംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്.
തന്നെ അധികാരഭ്രഷ്ടനാക്കുന്നതൊഴിച്ച് യുഎസ് പറയുന്നതെന്തും അനുസരിക്കാമെന്ന വാഗ്ദാനവുമായി ഇറാഖ് പ്രസിഡന്റ് അയച്ച കത്ത് ബുഷ് സ്വീകരിച്ചില്ലെന്നാണ് വാര്‍ത്ത. അഷര്‍ക് അല്‍-അവസത് എന്ന അറബ് പത്രമാണ് ഈ വാര്‍ത്ത പ്രസിദ്ധീകരിച്ചത്.
ഈ കത്ത് ഖത്തറിലെ വിദേശകാര്യമന്ത്രി ഷേഖ് ഹമദ് ബിന്‍ ജസ്സേം അല്‍-താനി ബുഷിന് കൈമാറേണ്ടതായിരുന്നുവത്രെ. പക്ഷെ ബുഷ് ഈ കത്ത് സ്വീകരിച്ചില്ല. തന്നെ അധികാരഭ്രഷ്ടനാക്കുന്നതൊഴിച്ച് യുഎസ് പറയുന്ന ഏത് നിബന്ധനകള്‍ക്കും വഴങ്ങാന്‍ തയ്യാറാണെന്ന് അപേക്ഷിച്ചുകൊണ്ടുള്ള സദ്ദാമിന്റെ കത്താണിതെന്ന് പറയപ്പെടുന്നു.
നേരത്തെ രണ്ടു തവണ സദ്ദാം യുഎസ് ഭരണകൂടവുമായി ബന്ധപ്പെടാന്‍ ശ്രമിച്ചതായും ഈ പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. എണ്ണയുള്‍പ്പെടെ എന്തും യുഎസിന് നല്കാമെന്ന് അറിയിക്കാനായിരുന്നു ഇതെന്നും പത്രം വിശദമാക്കുന്നു.












Click it and Unblock the Notifications