ഫ്രാന്‍സ്,റഷ്യ, ജര്‍മ്മനി എതിര്‍ക്കും
യുഎന്‍: ഇറാഖിനെതിരെ യുദ്ധം നടത്താന്‍ അനുമതി തേടിക്കൊണ്ടുള്ള യുഎസ് പ്രമേയത്തെ ഐക്യരാഷ്ട്രസമിതിയില്‍ ഫ്രാന്‍സും റഷ്യയും ജര്‍മ്മനിയും എതിര്‍ക്കും. ചൈനയും ഇവരുടെ നീക്കത്തോട് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചിട്ടുണ്ട്.
പ്രമേയത്തിന് പരമാവധി രാജ്യങ്ങളുടെ പിന്തുണ തേടുന്ന ശ്രമത്തിലാണ് യുഎസും ബ്രിട്ടനും സ്പെയിനും. ആയുധപരിശോധകരുമായി ഇറാഖ് ഫലപ്രദമായി സഹകരിക്കുന്നുണ്ടെന്ന് മാര്‍ച്ച് ഏഴിന് മുഖ്യആയുധപരിശോധകന്‍ ഹാന്‍സ് ബ്ലിക്സും അന്താരാഷ്ട്ര ആണവോര്‍ജ്ജ സമിതി തലവന്‍ എല്‍ബാരദേയും ഐക്യരാഷ്ട്രസമിതിയില്‍ റിപ്പോര്‍ട്ട് നല്കിയിരുന്നു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഇറാഖിന് കൂടുതല്‍ സമയം അനുവദിക്കണമെന്നാണ് തങ്ങളുടെ അഭിപ്രായമെന്ന് റഷ്യയും ഫ്രാന്‍സും വ്യക്തമാക്കി.
അതേ സമയം യുദ്ധനീക്കത്തിന് ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയറിന് തിരിച്ചടി കിട്ടിക്കൊണ്ടിരിക്കുകയാണ്. ബ്രിട്ടനില്‍ അനുനിമിഷം വളരുന്ന യുദ്ധവിരുദ്ധപ്രകടനങ്ങള്‍ ഇതിന് ഒരു ഉദാഹരണമാണ്. ഇറാഖുമായി യുദ്ധം നടത്തിയാല്‍ താന്‍ രാജിവയ്ക്കുമെന്ന് ബ്രിട്ടന്റെ അന്താരാഷ്ട്ര വികസന സെക്രട്ടറി ക്ലെയര്‍ ഷോര്‍ട്ട് ഭീഷണി മുഴക്കിയതും ടോണി ബ്ലെയറിന് തിരിച്ചടിയായി.
അതേ സമയം യുഎസ് തങ്ങളെ ആക്രമിച്ചേക്കാമെന്ന് ഇറാഖ് ഭയപ്പെടുന്നു. മാര്‍ച്ച് 17ആണ് യുഎസും ബ്രിട്ടനും നല്കിയിരിക്കുന്ന അന്ത്യശാസനം. യുഎസിന്റെയും ബ്രിട്ടന്റെയും യുദ്ധനീക്കങ്ങള്‍ കണക്കിലെടുത്താല്‍ അതിന് മുമ്പേ അവര്‍ തങ്ങളെ ആക്രമിച്ചേക്കുമെന്നാണ് കരുതുന്നതെന്ന് ഇറാഖ് അധികൃതര്‍ പറയുന്നു.












Click it and Unblock the Notifications