കര്‍ണാടകത്തില്‍ കറന്റ് നിരക്ക് വര്‍ദ്ധന
ബാംഗ്ലൂര്‍: കര്‍ണാടകത്തില്‍ കറന്റ് നിരക്ക് 2.02 ശതമാനം കൂടും. നിരക്ക് കൂട്ടാനായി സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മിഷന്‍ സര്‍ക്കാരിന്റെ നാല് വൈദ്യുതി വതരണ കമ്പനികള്‍ക്കും കര്‍ണാടക പവര്‍ ട്രാന്‍സ്മിഷന്‍ കോര്‍പ്പറേഷനും അനുമതി നല്‍കി.
ഇതുവഴി കമ്പനികള്‍ക്ക് 113.45 കോടി രൂപ അധിക വരുമാനമുണ്ടാവും. റഗുലേറ്ററി കമ്മിഷന്റെ പല മുന്‍ ഉത്തരവുകളും കമ്പനികള്‍ നടപ്പാക്കിയിട്ടില്ല. ഇത് തുടര്‍ന്നാല്‍ ഭാവിയില്‍ നിരക്ക് വര്‍ദ്ധനയ്ക്കുള്ള അപേക്ഷകള്‍ പൂര്‍ണ്ണമായും കമ്മിഷന്‍ തള്ളുമെന്ന് ചെയര്‍മാന്‍ ഫിലിപ്പോസ് മത്തായി പറഞ്ഞു.
കറന്റ് യൂണിറ്റിന് മൂന്ന് രൂപ 31 പൈസ ആയിരുന്നത് മൂന്ന് രൂപ 41 പൈസയായി കൂട്ടുകയാണ് ചെയ്തത്. വിതരണ ചെലവ് കൂടിയതുകൊണ്ടാണ് ഈ വര്‍ദ്ധന നടപ്പാക്കുന്നത്. ചെറുകിട വാണിജ്യ സ്ഥാപനങ്ങളെ നിരക്ക് വര്‍ദ്ധനയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.












Click it and Unblock the Notifications