ഉറങ്ങികിടന്നവരെ വാഹനം ഇടിച്ച് 5 മരണം
ആലുവ: ആലുവ-എറണാകുളം ദേശീയ പാതയിലെ മീഡിയനില്‍ ഉറങ്ങികിടന്ന അഞ്ചുപേര്‍ വാഹനം ഇടിച്ച് മരിച്ചു. മാര്‍ച്ച് 11 പുലര്‍ച്ചെ 2 55നാണ് അപകടം ഉണ്ടായത്. മരിച്ച നാല് പേര്‍ തമിഴ്നാട്ട് കാരായ ജോലിക്കാരാണ്.
നിയന്ത്രണം വിട്ട് വന്ന വാനാണ് മീഡിയനിലേയ്ക്ക് ഇടിച്ച് കയറിയത്. മൂന്ന് പേര്‍ പരിക്കേറ്റ് ആശുപത്രിയിലായത്. മരിച്ചവര്‍ ഒരാളെ മാത്രമേ തിരിച്ചറിഞ്ഞിട്ടുള്ളു. കാന്തിക്കരയിലെ അഹമ്മദാണ് (50) അയാള്‍. മറ്റുള്ളവര്‍ തിഴ്നാട്ട്കാരാണ്. ആരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. പരിക്കേറ്റവര്‍ക്ക് മരിച്ചവരുമായി പരിചയമില്ല.
ആലുവ മുനിസിപ്പല്‍ മാര്‍ക്കറ്റിനടുത്താണ് അപകടം ഉണ്ടായത്. തമിഴ്നാട്ടിലേയ്ക്ക് പച്ചക്കറി വാങ്ങാനായി പോയ വാഹനമാണ് അപകടത്തില്‍ പെട്ടത്.
വാഹനത്തിന്റെ ഡ്രൈവറെ പൊലീസ് അറസ്റ് ചെയ്തു. എതിരേ വന്ന വാഹനത്തിന്റെ വെളിച്ചം കാരണം റോഡ് കാണാനാവാത്തതാണ് അപകടത്തിന് കാരണമെന്ന് ഡ്രൈവര്‍ പറഞ്ഞു.












Click it and Unblock the Notifications