10,000 വീതം നല്കും: മുഖ്യമന്ത്രി
ആലുവ: ആലുവ-എറണാകുളം ദേശീയ പാതയിലുണ്ടായ വാഹനാപകടത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് 10,000 രൂപ വീതം നല്കുമെന്ന് മുഖ്യമന്ത്രി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നാണ് ഈ തുക നല്കുക.
മാര്‍ച്ച് 11 പുലര്‍ച്ചെ 2.55നാണ് അപകടം ഉണ്ടായത്. നിയന്ത്രണം വിട്ട് വന്ന വാനാണ് മീഡിയനിലേയ്ക്ക് ഇടിച്ച് കയറി ഉറങ്ങിക്കിടക്കുന്നവരുടെ മേല്‍ കയറിയിറങ്ങുകയായിരുന്നു.
മരിച്ചവരില്‍ രണ്ട് പേര്‍ തമിഴ്നാട്ടുകാരാണ്. ഇവരുടെ മൃതദേഹങ്ങള്‍ തമിഴ്നാട്ടിലെത്തിക്കാനുള്ള നടപടിയെടുക്കാന്‍ മുഖ്യമന്ത്രി എറണാകുളം ജില്ലാകളക്ടര്‍ക്ക് നിര്‍ദേശം നല്കിയിട്ടുണ്ട്.
റോഡില്‍ ഉറങ്ങിക്കിടക്കുന്നവര്‍ക്ക് നേരെ വാഹനം കയറിയുള്ള അപകടങ്ങള്‍ എറണാകുളം ജില്ലയില്‍ കൂടിവരികയാണ്.












Click it and Unblock the Notifications