കൊച്ചി കൊളംബൊ എയര്‍ലങ്ക വിമാനം
തിരുവന്തപുരം: എയര്‍ ലങ്ക കൊച്ചിയില്‍ നിന്ന് വിമാനം ആരംഭിയ്ക്കുന്നു. കൊച്ചി കൊളംബൊ വിമാനമാണ് ആദ്യം പറത്തുന്നത്.
ഏപ്രില്‍ 22 ന് ആദ്യ വിമാനം യാത്ര തുടങ്ങും. വിനോദ സഞ്ചാര വകുപ്പ് മന്ത്രി കെ. വി തോമസ് ശ്രീലങ്കാ വിനോദ സഞ്ചാര വകുപ്പ് മന്ത്രിയുമായി നടത്തിയ ചര്‍ച്ചയിലാണ് ഇത് തീരുമാനമായത്.
ബര്‍ലിനില്‍ നടന്ന വിനോദ സഞ്ചാര മേളയിലെ കേരള പവലിയന്‍ സന്ദര്‍ശിച്ചപ്പോഴാണ് ശ്രീലങ്കാ മന്ത്രിയുമായി ഇക്കാര്യം കെ വി തോമസ് ചര്‍ച്ച ചെയ്തെന്ന് വിനോദ സഞ്ചാര വകുപ്പ് സെക്രട്ടറി ടി ബാലകൃഷ്ണന്‍ വ്യക്തമാക്കി.
ചെലവ് കുറഞ്ഞ നിരക്കുകളാണ് എയര്‍ ലങ്ക പൊതുവേ ഈടാക്കുന്നത്. ഗള്‍ഫിലേയ്ക്ക് പോകാന്‍ എയര്‍ ലങ്ക വിമാനം ഉപയോഗിയ്ക്കുന്നവര്‍ക്ക് ഇത് സഹായകമായേയ്ക്കും. കൊച്ചിയില്‍ നിന്ന് കൊളംബോയിലേയ്ക്ക് പോയി അവിടെനിന്ന് ഗള്‍ഫിലേയ്ക്ക് പോകാനുള്ള സംവിധാനം എയര്‍ലങ്ക ഒരുക്കുന്നുണ്ട്.












Click it and Unblock the Notifications