തെങ്ങില്‍ നിന്നും ലാഭമുണ്ടാക്കാം
കൊച്ചി: തെങ്ങില്‍ നിന്ന് ലാഭമുണ്ടാക്കണോ? തെങ്ങിന്റെ എല്ലാഭാഗങ്ങളും വാണിജ്യപരമായി ഉപയോഗിയ്ക്കൂ. പറയുന്നത് മലേഷ്യയിലെ ഡാ. പോണ്‍സ് ബാറ്റുഗള്‍. അന്തര്‍ ദേശീയ കോക്കനട്ട് ജനറ്റിക്ക് റിസോഴ്സ് നെറ്റ്വര്‍ക്കിന്റെ കോ ഓര്‍ഡിനേറ്ററാണ് ഇദ്ദേഹം.
തെങ്ങിന്റെ വിവിധ ഭാഗങ്ങള്‍ കൊണ്ട് മൂല്യ വര്‍ദ്ധിത ഉല്പന്നങ്ങള്‍ ഉണ്ടാക്കിയാല്‍ ചെറുകുടുംബത്തിന് ജീവിയ്ക്കാനുള്ള വരുമാനം ഉണ്ടാക്കാം. ഇപ്പോള്‍ തെങ്ങില്‍ നിന്ന് കിട്ടുന്നതില്‍ നിന്ന് അഞ്ച് ഇരട്ടി വരെ ലാഭമുണ്ടാക്കാനാവുമെന്നാണ് പോണ്‍സ് പറയുന്നത്.
തെങ്ങിന്‍ തോട്ടങ്ങളിലെ ഇടവിള, കാലി വളര്‍ത്തല്‍, കാലി തീറ്റ ഉല്പാദനം ഇവയൊക്കെ തെങ്ങ് കൃഷിയെ ലാഭകരമാക്കും.
തെങ്ങ് കൃഷി ലാഭകരമാക്കാനായി വികസ്വരരാജ്യങ്ങള്‍ക്ക് ഈ സംഘടന സഹായം നല്‍കുന്നുണ്ട്. പുത്തന്‍ സാങ്കേതിക വിദ്യ വികസിപ്പിയ്ക്കാനാണ് പ്രധാനമായും സഹായം. ഏഷ്യന്‍ വികസന ബാങ്കാണ് ഈ പദ്ധതിയ്ക്ക് പണം മുടക്കുന്നത്. ഇപ്പോള്‍ ഈ പദ്ധതി എട്ട് രാജ്യങ്ങളില്‍ നടപ്പാക്കുകയാണ്. അതില്‍ ഇന്ത്യയുമുണ്ട്. ബംഗ്ലാദേശ്, ഇന്തോനേഷ്യ, ഫിജി, ഫിലിപ്പീന്‍സ്, ശ്രീലങ്ക, വിയറ്റ്നാം, പോപ്പ ന്യൂഗിനി, എന്നിവയാണ് മറ്റ് രാജ്യങ്ങള്‍. ഈ പദ്ധതിയില്‍ ഏഴ് രാജ്യങ്ങളെ കൂടി ഉള്‍പ്പെടുത്താന്‍ പദ്ധതിയുണ്ട്.
ഈ പദ്ധതി നടപ്പാക്കാനായി ഇന്ത്യയില്‍ ആലപ്പുഴ ജില്ലയിലെ വയലാര്‍, കാസര്‍ഗോഡ് ജില്ലയിലെ പള്ളിക്കര, പോണ്ടിച്ചേരിയിലെ ഏരിയന്‍ കുപ്പം എന്നീ പ്രദേശങ്ങള്‍ തിരഞ്ഞെടുത്തിട്ടുണ്ട്. പോണ്‍സ് പറഞ്ഞു.












Click it and Unblock the Notifications