ഹര്‍ത്താല്‍ പരീക്ഷകളെ ബാധിച്ചില്ല
തിരുവനന്തപുരം: ഇടതുമുന്നണി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ സിബിഎസ്ഇ, ഐസിഎസ്ഇ പരീക്ഷകളെ ബാധിച്ചില്ല. 23,000 കുട്ടികളാണ് സംസ്ഥാനത്ത് മാര്‍ച്ച് 11 തിങ്കളാഴ്ച പരീക്ഷയെഴുതേണ്ടിയിരുന്നത്.
സ്കൂള്‍ അധികൃതരില്‍ നിന്നും ലഭിച്ച വിവരമനുസരിച്ച് ഏതാണ്ടെല്ലാ കുട്ടികളും പരീക്ഷയെഴുതാനെത്തിയിട്ടുണ്ട്. പല സ്കൂളുകളിലും പരീക്ഷയെഴുതാന്‍ കുട്ടികള്‍ തലേദിവസമെത്തി തമ്പടിയ്ക്കേണ്ടി വന്നു.
സ്വകാര്യവാഹനങ്ങളിലും പൊലീസ് ഏര്‍പ്പെടുത്തിയ വാഹനങ്ങളിലും ചിലര്‍ കാല്‍ നടയായും പരീക്ഷയെഴുതാനെത്തി. പരീക്ഷാകേന്ദ്രത്തിലേക്ക്എന്ന ബോര്‍ഡ് വച്ച വാഹനങ്ങള്‍ ഹര്‍ത്താലനുകൂലികള്‍ തടഞ്ഞതായും റിപ്പോര്‍ട്ടില്ല.
ഹര്‍ത്താലിനോടനുബന്ധിച്ച് ചില സ്ഥലങ്ങളില്‍ ഒറ്റപ്പെട്ട അക്രമം നടന്നു. കോഴിക്കോട് ജില്ലയില്‍ ഒരു ബാങ്കിനും ഹോട്ടലിനും പോസ്റോഫീസിനും നേരെ കല്ലേറുണ്ടായി. പോസ്റോഫീസിലെ ഒരു വനിതാ ജീവനക്കാരിക്ക് പരിക്കേറ്റു.
എറണാകുളം പിറവത്ത് ബിഎസ്എന്‍എല്‍ ഓഫീസിലേക്ക് ഹര്‍ത്താല്‍ അനുകൂലികള്‍ തള്ളിക്കയറാന്‍ ശ്രമിച്ചത് ചെറിയ സംഘര്‍ഷത്തിനിടയാക്കി. തിരുവനന്തപുരത്ത് ഒരു ഓട്ടോറിക്ഷയ്ക്ക് നേരെ കല്ലേറുണ്ടായി.












Click it and Unblock the Notifications