കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുത്തങ്ങ ദേശീയ രാഷ്ട്രീയത്തിലേക്ക്

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: മുത്തങ്ങ സംഭവം കോണ്‍ഗ്രസിന് തലവേദനയാകുന്നു. ആദിവാസികള്‍ കൂടുതലുള്ള ഛത്തീസ്ഗഡ്, മധ്യപ്രദേശ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ മുത്തങ്ങ എതിരാളികള്‍ ഉപയോഗപ്പെടുത്തുമോ എന്ന ഭയത്തിലാണ് ഇപ്പോള്‍ കോണ്‍ഗ്രസ്.

ബിജെപി, എന്‍സിപി, സമതാ പാര്‍ട്ടി എന്നിവര്‍ മുത്തങ്ങ പ്രശ്നം ഏറ്റെടുത്തു കഴിഞ്ഞു. ഇവര്‍ രാജസ്ഥാനിലും മദ്ധ്യപ്രദേശിലും ഛത്തീസ്ഗഡിലും കോണ്‍ഗ്രസിനെ അടിയ്ക്കാന്‍ മുത്തങ്ങ ഉപയോഗിയ്ക്കുമെന്നുറപ്പാണ്.

കഴിഞ്ഞ ദിവസം ദില്ലിയില്‍ നിന്ന് ഒരു വീഡിയോ സംഘം മുത്തങ്ങയില്‍ എത്തിയിരുന്നു. അവര്‍ മുത്തങ്ങയും പരിസരവും ആദിവാസികളുടെ ജീവിതവും ക്യാമറയില്‍ പകര്‍ത്തിയിട്ടുണ്ട്. ഈ വീഡിയോ സംഘത്തെ ബിജെപിയാണ് അയച്ചതെന്ന് കരുതുന്നു.

കഴിഞ്ഞ ദിവസം എന്‍സിപി നേതാവ് പി.എ. സാംഗ്മ മുത്തങ്ങ സന്ദര്‍ശിച്ചിരുന്നു. ഛത്തീസ്ഗഡിലും മധ്യപ്രദേശിലും 30 ശതമാനത്തോളം ആദിവാസി വോട്ടുകളാണ്. ആദിവാസികളുടെ ഇടയില്‍ അംഗീകാരമുള്ള നേതാവാണ് സാംഗ്മ. അദ്ദേഹം മുത്തങ്ങ സംഭവം ചൊവാഴ്ച പാര്‍ലമെന്റില്‍ ഉന്നയിയ്ക്കുമെന്ന് അവകാശപ്പെട്ടിരുന്നു. മുത്തങ്ങ പ്രശ്നത്തില്‍ പ്രതിഷേധിയ്ക്കാന്‍ ദളിത്-പട്ടികജാതി-പട്ടികവര്‍ഗ്ഗ എംപിമാരുടെ യോഗം ദില്ലിയില്‍ വിളിച്ചു ചേര്‍ക്കാനും സാംഗ്മ തീരുമാനിച്ചിരിക്കുകയാണ്. ഇതെല്ലാം കോണ്‍ഗ്രസിനെ വിമര്‍ശിക്കാന്‍ എന്‍സിപി മുത്തങ്ങ ഉപയോഗിയ്ക്കുമെന്നതിന്റെ സൂചനയാണ് നല്കുന്നത്.

കഴിഞ്ഞ ദിവസം സമതാ പാര്‍ട്ടി മുത്തങ്ങ സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് ദില്ലിയില്‍ മാര്‍ച്ച് സംഘടിപ്പിച്ചിരുന്നു. ജയാ ജെയ്റ്റ്ലിയുടെ നേതൃത്വത്തിലായിരുന്നു ഈ പ്രകടനം. ഇവരുടെ മുത്തങ്ങ പ്രശ്ന സജീവമായി നിയമസഭാ തിരഞ്ഞെടുപ്പില്‍ ഉപയോഗിയ്ക്കുമെന്ന് ഉറപ്പ്.

മുത്തങ്ങ പ്രശ്നത്തെക്കുറിച്ച് ബിജെപി പ്രസിഡന്റ് വെങ്കയ്യ നായിഡുവിനെ വിവരങ്ങള്‍ അറിയിച്ചിട്ടുണ്ട്. മുത്തങ്ങയിലെ പൊലീസ് ക്രൂരതയെക്കുറിച്ചുള്ള വീഡിയോ ചിത്രങ്ങള്‍ ലഭിക്കുമോ എന്ന അന്വേഷണത്തിലാണ് ഞങ്ങള്‍- ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി പി. പി. മുകന്ദന്റെ ഈപ്രസ്താവന മുത്തങ്ങ ബിജെപി എത്ര ഗൗരവത്തോടെയാണ് കാണുന്നതെന്ന സൂചന നല്കുന്നു.

കേരളത്തിലെ കോണ്‍ഗ്രസിനകത്ത് തന്നെ മുത്തങ്ങ പ്രശ്നത്തില്‍ ആന്റണിയ്ക്കെതിരെ രൂക്ഷ വിമര്‍ശനം ഉയരുന്നുണ്ട്. കരുണാകരനും വി.എം. സുധീരനും അവരുടെ അഭിപ്രായഭിന്നതകള്‍ തുറന്നടിച്ചുകഴിഞ്ഞു. തിങ്കളാഴ്ച ദില്ലിയിലേക്ക് പോയിരിയ്ക്കുന്ന കെപിസിസി പ്രസിഡന്റ് കെ. മുരളീധരന്‍ മുത്തങ്ങ സംഭവത്തെക്കുറിച്ച് വിശദമായി കേന്ദ്രകോണ്‍ഗ്രസ് നേതൃത്വത്തെ ധരിപ്പിക്കുമെന്നറിയുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X