Get Updates
Get notified of breaking news, exclusive insights, and must-see stories!

മുത്തങ്ങ: ബാംഗ്ലൂര്‍ സംഘടനകളും രംഗത്ത്

തിരുവനന്തപുരം: മുത്തങ്ങ സംഭവത്തെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് ബാംഗ്ലൂര്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിയ്ക്കുന്ന മൂന്ന് മനുഷ്യാവകാശ സംഘടനകള്‍ ആവശ്യപ്പെട്ടു.

ആദിവാസികള്‍ക്ക് എതിരെ നടത്തുന്ന നിയമ വിരുദ്ധ അറസ്റും പീഡനവും അവസാനിപ്പിയ്ക്കണമെന്നും സംഘടനകള്‍ ആന്റണി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

വിജില്‍ ഇന്ത്യ മൂവ്മെന്റ്, പീപ്പിള്‍സ് യൂണിയന്‍ ഓഫ് സിവില്‍ ലിബര്‍ട്ടീസ്, എസ് ഐ സി എച്ച് ആര്‍ ഇ എം എന്നീ സംഘടനകളാണ് സര്‍ക്കാരിനോട് ഇത് ആവശ്യപ്പെട്ടത്. ആദിവാസി ഗോത്രമഹാസഭയുമായി എത്രയും പെട്ടെന്ന് ചര്‍ച്ച നടത്തണമെന്നും 2001 ല്‍ ആന്റണി സര്‍ക്കാര്‍ ആദിവാസികള്‍ക്ക് നല്‍കിയ ഉറപ്പ് പാലിയ്ക്കണമെന്നും ഈ സംഘടനകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ഈ സംഘടനകളുടെ നേതൃത്ത്വത്തില്‍ ഒരു സംഘം മുത്തങ്ങയിലും പരിസരത്തും സംഭവത്തിന്റെ നിജ സ്ഥിതി അറിയാനായി എത്തിയിരുന്നു. പൊലീസ് 18 തവണ വെടിവച്ചെങ്കിലും വെടി കൊണ്ട കുറച്ച് പേര്‍ മാത്രമേ ആശുപത്രികളില്‍ എത്തിയിട്ടുള്ളു. ഇത് ദുരൂഹത കൂട്ടുകയാണ്. മുത്തങ്ങയില്‍ സമ്മേളിച്ച 1000 ലേറെ ആദിവാസി കുടുംബങ്ങളുടെ ജീവിത മാര്‍ഗ്ഗമാണ് സര്‍ക്കാര്‍ തകര്‍ത്തത്. അതുകൊണ്ട് ഇവര്‍ക്ക് എത്രയും പെട്ടെന്ന് സൗജന്യ റേഷന്‍ അനുവദിയ്ക്കണമെന്നും സംഘടനകള്‍ ആവശ്യപ്പെട്ടു.

കാണാതായ ആളുകളെ കണ്ടെത്താനായി സാമൂഹ്യ സംഘടനകളുടെ സഹായം സര്‍ക്കാര്‍ സ്വീകരിയ്ക്കണമെന്നും മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+