ഇക്കുറി എസ്എസ്എല്‍സിയ്ക്ക് അഞ്ചേമുക്കാല്‍ ലക്ഷം പേര്
തിരുവനന്തപുരം : പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷകള്‍ മാര്‍ച്ച് 12 ബുധനാഴ്ച ആരംഭിക്കും. 5,83,151 പേരാണ് ഇക്കുറി എസ്എസ്എല്‍സി പരീക്ഷ എഴുതുന്നത്. മൂന്നര ലക്ഷം പേര് പ്ലസ് ടു പരീക്ഷയെഴുതും.
എസ്എസ്എല്‍സിയ്ക്ക് ഇക്കുറി കുട്ടികളുടെ എണ്ണം കുറവാണ്. കഴിഞ്ഞ വര്‍ഷം 5.93 ലക്ഷം കുട്ടികള്‍ എസ്എസ്എല്‍സി എഴുതിയിരുന്നു. കഴിഞ്ഞ വര്‍ഷത്തേതിനെ അപേക്ഷിച്ച് 10,000 കുട്ടികളുടെ കുറവ് ഇക്കുറിയുണ്ട്. രാവിലെ 10 മുതല്‍ 12 വരെയാണ് എസ്എസ്എല്‍സി പരീക്ഷ. ഉച്ചയ്ക്ക് രണ്ട് മുതല്‍ നാല് വരെയാണ് പ്ലസ് ടു പരീക്ഷ. ഇതാദ്യമായാണ് എസ്എസ്എല്‍സി, പ്ലസ്സ് ടു പരീക്ഷകള്‍ ഒരേ ദിവസം ആരംഭിക്കുന്നത്.
എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് 28നും പ്ലസ് ടു പരീക്ഷ മാര്‍ച്ച് 27നും സമാപിക്കും. പരീക്ഷാഫലങ്ങള്‍ മെയ് 20 ന് അറിയാന്‍ കഴിയുമെന്ന് വിദ്യാഭ്യാസമന്ത്രി നാലകത്ത് സൂപ്പി അറിയിച്ചു. ഇരുപരീക്ഷകളുടെയും ഹാള്‍ടിക്കറ്റുകള്‍ വിതരണം ചെയ്തുകഴിഞ്ഞു.
സംസ്ഥാനത്താകെ 2636 പരീക്ഷാ കേന്ദ്രങ്ങളുണ്ട്. തിരുവനന്തപുരം, കണ്ണൂര്‍ ജില്ലകളിലാണ് ഏറ്റവും കൂടുതല്‍ പരീക്ഷാകേന്ദ്രങ്ങള്‍. 107 വീതം. ഗള്‍ഫില്‍ 16 പരീക്ഷാകേന്ദ്രങ്ങളും ലക്ഷദ്വീപില്‍ ഒമ്പത് പരീക്ഷാ കേന്ദ്രങ്ങളും ഉണ്ട്.
ഗള്‍ഫില്‍ ഇക്കുറി 1,110 പേര് ഇക്കുറി എസ്എസ്എല്‍സി പരീക്ഷയെഴുതുന്നു.
13ാം തീയതി നടത്താന്‍ നിശ്ചയിച്ചിരുന്ന എസ്എസ്എല്‍സി പരീക്ഷ മുഹറം പ്രമാണിച്ച് 14ാം തീയതിയിലേക്ക് നീട്ടി. 14ാം തീയതി ഡിവൈഎഫ്ഐ നിയമസഭാ മാര്‍ച്ച് നടക്കുന്നതിനാല്‍ തലസ്ഥാനത്തെ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും തെല്ല് ആശങ്കയിലാണ്.
ഇക്കുറി പ്ലസ് ടു പരീക്ഷയുടെ ചില ചുമതലകള്‍ പരീക്ഷാഭവനെ ഏല്പിച്ചിട്ടുണ്ട്. പക്ഷെ പ്രധാന ചുമതലകള്‍ ഹയര്‍ സെക്കന്ററി എജ്യുക്കേഷന്‍ ഡയറക്ടറേറ്റിന് തന്നെ. അഡ്മിഷന് ടിക്കറ്റ് വിതരണം, ഉത്തരക്കടലാസുകളും ചോദ്യപ്പേപ്പറുകളും അയയ്ക്കല്‍, പരീക്ഷാ കേന്ദ്രങ്ങളിലേക്കും തിരിച്ചും സാധനസാമഗ്രികള്‍ അയയ്ക്കല്‍, മാര്‍ക്ക് ഷീറ്റ് ടാബുലേഷന്‍ തുടങ്ങിയ ജോലികളാണ് പരീക്ഷാഭവനെ ഏല്പിച്ചിരിക്കുന്നത്.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications