കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇക്കുറി എസ്എസ്എല്‍സിയ്ക്ക് അഞ്ചേമുക്കാല്‍ ലക്ഷം പേര്‍

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം : പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷകള്‍ മാര്‍ച്ച് 12 ബുധനാഴ്ച ആരംഭിക്കും. 5,83,151 പേരാണ് ഇക്കുറി എസ്എസ്എല്‍സി പരീക്ഷ എഴുതുന്നത്. മൂന്നര ലക്ഷം പേര്‍ പ്ലസ് ടു പരീക്ഷയെഴുതും.

എസ്എസ്എല്‍സിയ്ക്ക് ഇക്കുറി കുട്ടികളുടെ എണ്ണം കുറവാണ്. കഴിഞ്ഞ വര്‍ഷം 5.93 ലക്ഷം കുട്ടികള്‍ എസ്എസ്എല്‍സി എഴുതിയിരുന്നു. കഴിഞ്ഞ വര്‍ഷത്തേതിനെ അപേക്ഷിച്ച് 10,000 കുട്ടികളുടെ കുറവ് ഇക്കുറിയുണ്ട്. രാവിലെ 10 മുതല്‍ 12 വരെയാണ് എസ്എസ്എല്‍സി പരീക്ഷ. ഉച്ചയ്ക്ക് രണ്ട് മുതല്‍ നാല് വരെയാണ് പ്ലസ് ടു പരീക്ഷ. ഇതാദ്യമായാണ് എസ്എസ്എല്‍സി, പ്ലസ്സ് ടു പരീക്ഷകള്‍ ഒരേ ദിവസം ആരംഭിക്കുന്നത്.

എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് 28നും പ്ലസ് ടു പരീക്ഷ മാര്‍ച്ച് 27നും സമാപിക്കും. പരീക്ഷാഫലങ്ങള്‍ മെയ് 20 ന് അറിയാന്‍ കഴിയുമെന്ന് വിദ്യാഭ്യാസമന്ത്രി നാലകത്ത് സൂപ്പി അറിയിച്ചു. ഇരുപരീക്ഷകളുടെയും ഹാള്‍ടിക്കറ്റുകള്‍ വിതരണം ചെയ്തുകഴിഞ്ഞു.

സംസ്ഥാനത്താകെ 2636 പരീക്ഷാ കേന്ദ്രങ്ങളുണ്ട്. തിരുവനന്തപുരം, കണ്ണൂര്‍ ജില്ലകളിലാണ് ഏറ്റവും കൂടുതല്‍ പരീക്ഷാകേന്ദ്രങ്ങള്‍. 107 വീതം. ഗള്‍ഫില്‍ 16 പരീക്ഷാകേന്ദ്രങ്ങളും ലക്ഷദ്വീപില്‍ ഒമ്പത് പരീക്ഷാ കേന്ദ്രങ്ങളും ഉണ്ട്.

ഗള്‍ഫില്‍ ഇക്കുറി 1,110 പേര്‍ ഇക്കുറി എസ്എസ്എല്‍സി പരീക്ഷയെഴുതുന്നു.

13ാം തീയതി നടത്താന്‍ നിശ്ചയിച്ചിരുന്ന എസ്എസ്എല്‍സി പരീക്ഷ മുഹറം പ്രമാണിച്ച് 14ാം തീയതിയിലേക്ക് നീട്ടി. 14ാം തീയതി ഡിവൈഎഫ്ഐ നിയമസഭാ മാര്‍ച്ച് നടക്കുന്നതിനാല്‍ തലസ്ഥാനത്തെ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും തെല്ല് ആശങ്കയിലാണ്.

ഇക്കുറി പ്ലസ് ടു പരീക്ഷയുടെ ചില ചുമതലകള്‍ പരീക്ഷാഭവനെ ഏല്പിച്ചിട്ടുണ്ട്. പക്ഷെ പ്രധാന ചുമതലകള്‍ ഹയര്‍ സെക്കന്ററി എജ്യുക്കേഷന്‍ ഡയറക്ടറേറ്റിന് തന്നെ. അഡ്മിഷന്‍ ടിക്കറ്റ് വിതരണം, ഉത്തരക്കടലാസുകളും ചോദ്യപ്പേപ്പറുകളും അയയ്ക്കല്‍, പരീക്ഷാ കേന്ദ്രങ്ങളിലേക്കും തിരിച്ചും സാധനസാമഗ്രികള്‍ അയയ്ക്കല്‍, മാര്‍ക്ക് ഷീറ്റ് ടാബുലേഷന്‍ തുടങ്ങിയ ജോലികളാണ് പരീക്ഷാഭവനെ ഏല്പിച്ചിരിക്കുന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X