ഇറാഖിനെ ആക്രമിക്കരുത് : ഇന്ത്യ
ദില്ലി: ഐക്യരാഷ്ട്രസമിതിയുടെ അനുമതിയില്ലാതെ ഇറാഖിനെ ഏകപക്ഷീയമായി ആക്രമിക്കരുതെന്ന് ഇന്ത്യ. മാര്‍ച്ച് 12 ബുധനാഴ്ച പ്രധാനമന്ത്രി വാജ്പേയിയാണ് പാര്‍ലമെന്റില്‍ ഇന്ത്യയുടെ നിലപാട് പ്രഖ്യാപിച്ചത്.
ഐക്യരാഷ്ട്രസമിതിയുടെ ഘടനയ്ക്കകത്ത് നിന്ന് സമാധാനം സ്ഥാപിയ്ക്കാന്‍ കൂടുതല്‍ സമയം അനുവദിക്കണം. ഇറാഖിനെതിരെ ഏകപക്ഷീയമായി നടപടിയെടുത്താന്‍ അത് ഐക്യരാഷ്ട്രസമിതിയെ കൂടുതല്‍ ആഴത്തില്‍ മുറിവേല്പിക്കും. അതിന്റെ പ്രത്യാഘാതങ്ങള്‍ ഗുരുതരമായിരിക്കും.- വാജ്പേയി പറഞ്ഞു.
അന്താരാഷ്ട്രസമൂഹത്തിന്റെയാകെ പിന്തുണയോടു കൂടിയല്ലാതെ ഒരു യുദ്ധം അരുത്. ഇറാഖില്‍ ഇപ്പോള്‍ 50 പേരില്‍ താഴെ ഇന്ത്യക്കാരേ ഉള്ളൂ. അവരോട് വരുംദിവസങ്ങളില്‍ ഇറാഖ് വിടാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. യുദ്ധമുണ്ടായാല്‍ തന്നെ മറ്റ് ഗള്‍ഫ് രാഷ്ട്രങ്ങളിലുള്ള ഇന്ത്യക്കാര്‍ കൂട്ടത്തോടെ ഒഴിഞ്ഞുപോരേണ്ട സ്ഥിതിവിശേഷമില്ല. എങ്കിലും ആവശ്യമായാല്‍ എല്ലാ ഇന്ത്യക്കാരേയും നാട്ടിലെത്തിക്കാന്‍ വേണ്ട നടപടിയെടുക്കാന്‍ വ്യോമഗതാഗത മന്ത്രാലയത്തിന് നിര്‍ദേശം നല്കിയിട്ടുണ്ട്. - പ്രധാനമന്ത്രി പറഞ്ഞു.
നമ്മുടെ അസംസ്കൃത എണ്ണയുടെ കരുതല്‍ ശേഖരം ഉയര്‍ത്താന്‍ പെട്രോളിയം-പ്രകൃതിവാതക വകുപ്പ് നടപടികള്‍ സ്വീകരിക്കുന്നുണ്ട്. അടിയന്തരഘട്ടത്തില്‍ എണ്ണ ഇറക്കുമതി ചെയ്യാന്‍ വേണ്ട വിദേശമൂലധനം ഇന്ത്യയ്ക്കുണ്ട്. - പ്രധാനമന്ത്രി പറഞ്ഞു.












Click it and Unblock the Notifications