കൊല്ലത്ത് അപകടം; ഒരാള്‍ മരിച്ചു
കൊല്ലം: കൊല്ലത്ത് ബസും ടിപ്പര്‍ ലോറിയും കൂട്ടിയിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. 25 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
ചവറ പൊലീസ് സ്റേഷന്‍ അതിര്‍ത്തിയില്‍ പെട്ട കൊട്ടങ്കുളങ്ങരയില്‍ വച്ചാണ് അപകടം ഉണ്ടായത്. ബസ് ഡ്രൈവര്‍ വാഴമുട്ടം സ്വദേശി സണ്ണി(40) ആണ് കൊല്ലപ്പെട്ടത്.
പരിക്കേറ്റവരില്‍ ഗുരുതരാവസ്ഥയിലുള്ള അഞ്ചുപേരെ തിരുവനന്തപുരം മെഡിക്കല്‍ കോളെജില്‍ പ്രവേശിപ്പിച്ചു. മറ്റുള്ളവര്‍ ജില്ലാ ആശുപത്രിയിലാണ്. ബസ് പത്തനംതിട്ടയില്‍ നിന്ന് ചവറയിലേക്ക് പോകുമ്പോഴാണ് അപകടത്തില്‍പ്പെട്ടത്.












Click it and Unblock the Notifications