Get Updates
Get notified of breaking news, exclusive insights, and must-see stories!

എന്‍എച്ച്ആര്‍സി റിപ്പോര്‍ട്ട് വരട്ടെ : ആന്റണി

തിരുവനന്തപുരം: മുത്തങ്ങ സംഭവത്തില്‍ ദേശീയമനുഷ്യാവകാശ കമ്മിഷന്റെ റിപ്പോര്‍ട്ട് കിട്ടിയ ശേഷം ജുഡീഷ്യല്‍ അന്വേഷണത്തെക്കുറിച്ച് ആലോചിയ്ക്കാമെന്ന് മുഖ്യമന്ത്രി എ.കെ. ആന്റണി. മാര്‍ച്ച് 12 ബുധനാഴ്ച മന്ത്രിസഭായോഗത്തിന് ശേഷം വാര്‍ത്താലേഖകരോട് സംസാരിയ്ക്കുകയായിരുന്നു മുഖ്യമന്ത്രി.

ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ റിപ്പോര്‍ട്ട് വന്ന ശേഷമേ ഇക്കാര്യത്തില്‍ സര്‍ക്കാര്‍ എന്തെങ്കിലും നടപടിയെടുക്കൂ. ദേശീയ മനുഷ്യാവകാശ കമ്മിഷന് മുത്തങ്ങ പ്രശ്നം സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ റിപ്പോര്‍ട്ട് നല്കിക്കഴിഞ്ഞു. - ആന്റണി പറഞ്ഞു.

ദേശീയ മനുഷ്യാവകാശ കമ്മിഷന്റെ നിര്‍ദേശമനുസരിച്ച് സര്‍ക്കാര്‍ പ്രവര്‍ത്തിക്കും. ഇക്കാര്യത്തില്‍ പ്രതിപക്ഷത്തിന്റെ പ്രക്ഷോഭം നിര്‍ഭാഗ്യകരമായിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സര്‍ക്കാര്‍ ദേശീയ മനുഷ്യാവകാശ കമ്മിഷനോട് പൂര്‍ണ്ണതോതില്‍ സഹകരിക്കുന്നുണ്ട്. കമ്മിഷന്‍ ഇടപെട്ട സ്ഥിതിക്ക് ഈ സംഭവത്തോടുള്ള അവരുടെ നിലപാടറിയാന്‍ കാത്തിരിയ്ക്കുകയാണ്. ഒന്നിലധികം ആദിവാസികള്‍ പൊലീസ് വെടിവെപ്പില്‍ മരിച്ചിട്ടുണ്ടെന്ന പ്രചാരണത്തെയും അദ്ദേഹം വിമര്‍ശിച്ചു. എപ്പോഴായാലും സത്യം പുറത്തുവരും.- ആന്റണി ചൂണ്ടിക്കാട്ടി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+