Get Updates
Get notified of breaking news, exclusive insights, and must-see stories!

ജനകീയ ജുഡീഷ്യല്‍ കമ്മിഷന്‍ തെളിവെടുത്തു

കണ്ണൂര്‍: ജനകീയ ജൂഡീഷ്യല്‍ കമ്മിഷന്‍ കണ്ണൂര്‍ ജയിലിലെത്തി തെളിവെടുത്തു. ജഡ്ജിമാരായ പി കെ ഷംസുദ്ദീന്‍, എച്ച് സുരേഷ്, അഡ്വ. മഞ്ചേരി സുന്ദരരാജ് എന്നിവരാണ് കണ്ണൂര്‍ ജയിലിലെത്തി ആദിവാസികളില്‍ നിന്ന് തെളിവെടുത്തത്. മാര്‍ച്ച 12 ബുധനാഴ്ച രാവിലെയാണ് ഇവര്‍ കണ്ണൂര്‍ ജിയിലിലെത്തിയത്.

മാര്‍ച്ച് 11 ചൊവാഴ്ച ഇവര്‍ കോഴിക്കോട് ജയിലിലും തെളിവെടുപ്പ് നടത്തിയിരുന്നു. ഇവിടെ സി. കെ. ജാനു, എം. ഗീതാനന്ദന്‍ എന്നിവരെയും മറ്റ് ചില ആദിവാസികളേയുമാണ് ഇവര്‍ കണ്ടത്.

മുത്തങ്ങയില്‍ ഏറ്റുമുട്ടലുണ്ടാവുമെന്ന് കരുതിയിരുന്നില്ലെന്ന് ഇവര്‍ കമ്മിഷനോട് വ്യക്തമാക്കി. ഏഷ്യാനെറ്റ് ലേഖകന്‍ രാമദാസിന് ആദിവാസി ഗോത്രമഹാ സഭയുമായി യാതൊരു ബന്ധവുമില്ലെന്ന് ജാനു കമ്മിഷനോട് പറഞ്ഞു.

പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് കാര്യമായ സഹകരണം കിട്ടുന്നില്ലെന്ന് കമ്മിഷന്‍ അംഗങ്ങള്‍ വാര്‍ത്താ ലേഖകരോട് വ്യക്തമാക്കി. മുത്തങ്ങയില്‍ കടുത്ത അവകാശ ലംഘനമാണ് നടന്നത്. അടുത്ത പത്തു ദിവസം വരെ സര്‍ക്കാര്‍ കൂടുതല്‍ വിവരം നല്‍കാന്‍ തയ്യാറായില്ലെങ്കില്‍ കിട്ടിയ വിവരങ്ങള്‍ ഉള്‍പ്പെടുത്തി റിപ്പോര്‍ട്ട് തയ്യാറാക്കുമെന്നും ജഡ്ജിമാര്‍ പറഞ്ഞു.

സര്‍ക്കാര്‍ ജുഡീഷ്യല്‍ കമ്മിഷന്‍ നിയമിയ്ക്കാത്തതുകൊണ്ട് സാമൂഹ്യ സംഘടനകള്‍ ചേര്‍ന്ന് നിയോഗിച്ചതാണ് ഈ കമ്മിഷന്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+