എം.വി. അലക്സാണ്ടര്‍ അന്തരിച്ചു
തിരുവനന്തപുരം: ബാങ്ക് ജീവനക്കാരുടെ യൂണിയനുകളുടെ കേരളത്തിലെ ആദ്യകാല നേതാക്കളിലൊരാളായ എം.വി. അലക്സാണ്ടര്‍(82) അന്തരിച്ചു. സ്റേറ്റ് ബാങ്ക് സ്റാഫ് യൂണിയന്‍ ഭാരവാഹികളാണ് ഇക്കാര്യം അറിയിച്ചത്.
പ്രായാധിക്യം മൂലം രോഗബാധിതനായ ഇദ്ദേഹം കുറച്ചു കാലമായി ചികിത്സയിലായിരുന്നു. ആലപ്പുഴയിലെ വീട്ടില്‍ വച്ചായിരുന്നു അന്ത്യം. സ്റേറ്റ് ബാങ്ക് സ്റാഫ് യൂണിയന്റെ(ചെന്നൈ സര്‍ക്കിള്‍) സ്ഥാപകനേതാക്കളിലൊരാളായിരുന്നു. നാഷണല്‍ കോണ്‍ഫെഡറേഷന്‍ ഓഫ് ബാങ്ക് എംപ്ലോയീസിന്റെ കേരള ചാപ്റ്ററിന്റെ സ്ഥാപക പ്രസിഡന്റായിരുന്നു അലക്സാണ്ടര്‍.
1960ന് ശേഷം അലക്സാണ്ടര്‍ ബാങ്ക് ജീവനക്കാരുടെ ഒട്ടേറെ സമരങ്ങള്‍ക്ക് നേതൃത്വം നല്കിയിട്ടുണ്ട്. ബാങ്ക് ജീവനക്കാര്‍ക്ക് വേരിയബിള്‍ ഡിഎ നേടിയെടുക്കുന്നതില്‍ അലക്സാണ്ടര്‍ മുഖ്യപങ്ക് വഹിച്ചിട്ടുണ്ട്.
സ്റേറ്റ് ബാങ്ക് സ്റാഫ് യൂണിയന്റെ കേരളാ സര്‍ക്കിള്‍ ഭാരവാഹികള്‍ അലക്സാണ്ടറുടെ നിര്യാണത്തില്‍ അനുശോചിച്ചു.












Click it and Unblock the Notifications