പരീക്ഷകള്‍ തുടങ്ങി
തിരുവനന്തപുരം: സംസ്ഥാനത്ത് പത്തിലേയും പന്ത്രണ്ടിലേയും പരീക്ഷകള്‍ തുടങ്ങി. ഇതാദ്യമായാണ് പത്തിലേയും പന്ത്രണ്ടിലേയും പരീക്ഷകള്‍ ഒരേസമയം നടത്തുന്നത്.
രണ്ട് പരീക്ഷകള്‍ക്കും കൂടി ഒമ്പത് ലക്ഷത്തോളം കുട്ടികളാണ് മാര്‍ച്ച് 12 ബുധനാഴ്ച സ്കൂളുകളിലെത്തുന്നത് . വൊക്കേഷണല്‍ ഹയര്‍ സെക്കന്ററിയ്ക്ക് പഠിയ്ക്കുന്ന 32,000 കുട്ടികളും പരീക്ഷ എഴുതുന്നുണ്ട്.
രാവിലെ പത്ത് മണിയ്ക്കാണ് പത്താം ക്ലാസ് പരീക്ഷ തുടങ്ങിയത്. പന്ത്രണ്ടാം ക്ലാസ് പരീക്ഷ ഉച്ചയ്ക്ക് രണ്ട് മണിയ്ക്കാണ്. പത്താം ക്ലാസ് പരീക്ഷ മാര്‍ച്ച് 28 നും പന്ത്രണ്ടാം ക്ലാസ് പരീക്ഷ 27 നും അവസാനിയ്ക്കും.
മേയ് 20 ഓടെ പത്തിലേയും പന്ത്രണ്ടിലേയും പരീക്ഷാ ഫലം പ്രസിദ്ധീകരിയ്ക്കാനാവുമെന്ന് വിദ്യാഭ്യാസവകുപ്പ് മന്ത്രി നാലകത്ത് സൂപ്പി പറഞ്ഞു.












Click it and Unblock the Notifications