സര്‍ക്കാര്‍ കേന്ദ്ര മനുഷ്യാവകാശ കമ്മിഷന് റിപ്പോര്‍ട്ട് നല്‍കി
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര മനുഷ്യാവകാശ കമ്മിഷന് മുത്തങ്ങ സംഭവത്തെക്കുറിച്ച് നല്‍കിയ ആദ്യ റിപ്പോര്‍ട്ടില്‍ നടപടികളെ ന്യായീകരിച്ചതായി അറിയുന്നു.
ആദിവാസികള്‍ ബന്ദികളാക്കിയ പൊലീസുകാരെ രക്ഷിയ്ക്കാനായാണ് മുത്തങ്ങയില്‍ പൊലീസ് നടപടിയും വെടിവയ്പും നടത്തിയതെന്നാണ് സര്‍ക്കാര്‍ കേന്ദ്ര മനുഷ്യാവകാശ കമ്മിഷന് നല്‍കിയ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നത്.
മുത്തങ്ങയില്‍ പുറത്തുനിന്നുള്ളവരാണ് കുഴപ്പമുണ്ടാക്കിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ആദിവാസികളുടെ സമരത്തോട് സര്‍ക്കാര്‍ അനുനയപൂര്‍വമാണ് പെരുമാറിയിരുന്നത്. എന്നാല്‍ ചില ഉദ്വോഗസ്ഥരെ ബന്ദികളാക്കിയപ്പോള്‍ പൊലീസ് നടപടിയല്ലാതെ മറ്റ് മാര്‍ഗ്ഗമില്ലായിരുന്നു.
മുത്തങ്ങ സംഭവങ്ങളെക്കുറിച്ചുള്ള നിജ സ്ഥിതി കണ്ടെത്താന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. പക്ഷേ അതിനായി ജുഡീഷ്യല്‍ അന്വേഷണം നടത്തേണ്ട ആവശ്യമില്ലെന്നാണ് കരുതുന്നതെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.
നടപടിയ്ക്കിടയില്‍ ഒരു പൊലീസുകാരനും മരിച്ചിട്ടുണ്ട്. ഇത് തന്നെ പൊലീസ് പിന്നിട് നടത്തിയ നടപടികളെ സാധൂകരിയ്ക്കുന്നതാണ്. മുത്തങ്ങയില്‍ മനുഷ്യാവകാശ ലംഘനം നടന്നതായി കരുതുന്നില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കുന്നു.
ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ നടത്തുന്ന ഏതു തരത്തിലുള്ള അന്വേഷണത്തോടും സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണ്ണമായും സഹകരിയ്ക്കുമെന്ന് സര്‍ക്കാര്‍ അയച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.












Click it and Unblock the Notifications