മുത്തങ്ങ സംഭവം പാര്‍ലമെന്റില്‍
ദില്ലി: മുത്തങ്ങ വെടിവെപ്പിനെക്കുറിച്ച് പാര്‍ലമെന്റില്‍ ചര്‍ച്ച. എന്‍സിപി നേതാവ് പി.എ. സംഗ്മയും ജനതാദള്‍ നേതാവ് രാംവിലാസ് പസ്വാനുമാണ് പാര്‍ലമെന്റില്‍ പ്രശ്നം ചര്‍ച്ചെയ്ക്കെടുത്തിട്ടത്.
മുത്തങ്ങയില്‍ ആദിവാസികള്‍ക്ക് നേരെ നടന്നത് ക്രൂരമായ പൊലീസ് ആക്രമണമായിരുന്നുവെന്ന് സംഗ്മ പറഞ്ഞു. ആദിവാസികള്‍ക്ക് നേരെ നടന്ന പീഡനത്തെക്കുറിച്ച് കേരളത്തിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ പറയുന്നത് അപ്പാടെ വിശ്വസിക്കരുതെന്ന് രാംവിലാസ് പസ്വാന്‍ സോണിയാഗാന്ധിയോട് ഉപദേശിച്ചു.
കേരളത്തിലെ എംപി അജയകുമാറും മുത്തങ്ങ പ്രശ്നത്തെക്കുറിച്ച് സംസാരിച്ചു. പാര്‍ലമെന്റില്‍ ചര്‍ച്ച തുടരുകയാണ്.












Click it and Unblock the Notifications