പഞ്ചലോഹ വിഗ്രഹം മോഷണം പോയി
ആലുവ: ആലുവ പള്ളിക്കര മഹാദേവ ക്ഷേത്രത്തിലെ പഞ്ചലോഹ വിഗ്രഹവും പൂജാ സാധനങ്ങളും മോഷണം പോയി.
രണ്ടര ലക്ഷം രൂപ എങ്കിലും വില വരുന്നതാണ് ഈ പഞ്ച ലോഹ വിഗ്രഹം. 150 വര്‍ഷം പഴക്കമുള്ളതാണ് പള്ളിക്കര മഹാദേവ ക്ഷേത്രം. തിങ്കളാഴ്ച രാത്രിയിലാണ് മോഷണം നടന്നത്.
കുന്നത്തുനാട് പൊലീസ് കേസ് രജിസ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്. സ്ഥിരമായി വിഗ്രഹം മോഷ്ടിയ്ക്കുന്ന ചിലരാണ് ഇതിന് പിന്നിലെന്നാണ് പൊലീസ് കരുതുന്നത്.












Click it and Unblock the Notifications