കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പേപ്പട്ടിവിഷം: കണ്ണൂരില്‍ മോശം വാക്സിന്‍

  • By Staff
Google Oneindia Malayalam News

കണ്ണൂര്‍: പേപ്പട്ടിവിഷബാധയ്ക്ക് കണ്ണൂരില്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ നിലവാരമില്ലാത്ത വാക്സിന്‍ ഉപയോഗിക്കുന്നതായി പരാതി. മാര്‍ച്ച് 12 ബുധനാച കേരള ഗവണ്‍മെന്റ് ഫാര്‍മസിസ്റ്സ് അസോസിയേഷന്‍(കെജിപിഎ) ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തിലാണ് ഈ ആരോപണം ഉന്നയിച്ചത്.

കഴിഞ്ഞ വര്‍ഷം കണ്ണൂര്‍ ജില്ലയില്‍ ഉപയോഗിച്ച അഭയ്റാബ് എന്ന പേപ്പട്ടിവിഷബാധയ്ക്കുള്ള വാക്സിന്‍ തരംതാഴ്ന്നവയായിരുന്നുവെന്ന് ഹിമാചല്‍ പ്രദേശില്‍ നടത്തിയ പരിശോധനയില്‍ തെളിഞ്ഞു. 2002 ഒക്ടോബര്‍ മുതല്‍ നവമ്പര്‍ വരെ തെരുവ് പട്ടികളുടെ കടിയേറ്റ ഒട്ടേറെ പേര്‍ക്ക് ഈ വാക്സിനുകള്‍ കുത്തിവച്ചിട്ടുണ്ട്. ഹിമാചല്‍ പ്രദേശിലെ സെന്‍ട്രല്‍ ഡ്രഗ്സ് ലാബറട്ടറിയില്‍ നടത്തിയ പരിശോധനയിലാണ് ഇത് നിലവാരം കുറഞ്ഞവയായിരുന്നുവെന്ന് കണ്ടെത്തിയത്. - അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി കെ.സി. അജിത്കുമാര്‍ പറഞ്ഞു.

ജനങ്ങളെ ഗുരുതരമായി ബാധിക്കുന്ന പ്രശ്നമായതിനാലാണ് അസോസിയേഷന്‍ ഇക്കാര്യം ഏറ്റെടുത്തിരിക്കുന്നത്. ജീവന്‍രക്ഷാമരുന്നുകളുടെ ഗുണനിലവാരം ഉറപ്പുവരുത്താന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ശ്രദ്ധിയ്ക്കണം. തിരുവനന്തപുരത്തെ റീജ്യണല്‍ റിസര്‍ച്ച് ലാബറട്ടറിയില്‍ മരുന്നുപരിശോധനയ്ക്കുള്ള സംവിധാനം കൂടി സ്ഥാപിക്കാന്‍ സംസ്ഥാനസര്‍ക്കാര്‍ കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്തണമെന്നും അജിത്കുമാര്‍ ആവശ്യപ്പെട്ടു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X